രാജ്യം മുഴുക്കെ ‘ദാറുൽ ഖദാ‘ പദ്ധതിയുമായി മുസ്ലിം പേഴ്സനൽ ലോ ബോർഡ്
text_fieldsലഖ്നോ: സിവിൽ വിഷയങ്ങൾ കോടതിയിലെത്തും മുമ്പ് ഇസ്ലാമിക ശരീഅത്തനുസരിച്ച് പരിഹാരംകാണാൻ രാജ്യത്തെ എല്ലാ ജില്ലകളിലും ശരീഅ കോടതികൾ (ദാറുൽ ഖദാ) സ്ഥാപിക്കൽ പരിഗണനയിലാണെന്ന് അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ്. ജൂലൈ 15ന് ന്യൂഡൽഹിയിൽ ആരംഭിക്കുന്ന ബോർഡ് യോഗത്തിൽ വിഷയം ചർച്ചചെയ്യും. ഉത്തർപ്രദേശിൽ 40 ദാറുൽ ഖദാകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഇത് രാജ്യവ്യാപകമാക്കുകയാണ് ലക്ഷ്യം. നടത്തിപ്പിന് ഒാരോ സ്ഥാപനത്തിനും അരലക്ഷം രൂപവീതം ചെലവ് വരുന്നതിനാൽ മറ്റിടങ്ങളിലേക്ക് വ്യാപിക്കുംമുമ്പ് ആവശ്യമായ വരുമാന സ്രോതസ്സ് ഉറപ്പാക്കാനുള്ള തീരുമാനവും യോഗം സ്വീകരിക്കും.
നിയമജ്ഞർക്കും ജഡ്ജിമാർക്കും സാധാരണക്കാർക്കും ഒരുപോലെ ഇസ്ലാമിക ശരീഅത്ത് എളുപ്പത്തിൽ മനസ്സിലാക്കാൻ പ്രത്യേക കമ്മിറ്റിയും പരിഗണിക്കുമെന്ന് ബോർഡ് മുതിർന്ന അംഗം സഫർയാബ് ജീലാനി പറഞ്ഞു. മുത്തലാഖ്, മുസ്ലിം അനന്തരാവകാശ നിയമം ഉൾപ്പെടെ വിഷയങ്ങളിൽ വിദഗ്ധരെ പെങ്കടുപ്പിച്ച് നേരേത്ത രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശിൽപശാലകളും സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് പരിപാടികൾ നടത്തുക. ബാബരി മസ്ജിദ് ഉൾപ്പെടെയുള്ള വിഷയങ്ങളും പരിഗണനക്കു വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.