മുത്തലാഖ് ഒന്നര വർഷത്തിനകം അവസാനിപ്പിക്കാൻ നടപടിയെന്ന്
text_fieldsന്യൂഡൽഹി: മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കാൻ ഒന്നര വർഷത്തിനകം നടപടിയെടുക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് വൈസ് പ്രസിഡൻറ് ഡോ. കൽബേ സാദിഖ്. സർക്കാറിെൻറ ഇക്കാര്യത്തിലുള്ള ഇടപെടൽ ഇതോടെ ആവശ്യമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അത് സമുദായത്തെ സംബന്ധിച്ച് വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു. അതുകൊണ്ടുതന്നെ സമുദായത്തിനകത്തുനിന്നുതന്നെ ഇത് അവസാനിപ്പിക്കാനും അതുവഴി സർക്കാറിെൻറ ഇടപെടൽ ഒഴിവാക്കാനും ശ്രമമുണ്ടാകണം.
മുസ്ലിംകൾ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബീഫ് കഴിക്കാൻ മതഗ്രന്ഥങ്ങൾ ഉപദേശിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ മുസ്ലിംകൾ അത് കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗോവധവും ബീഫ് കഴിക്കുന്നതും നിരോധിക്കുന്ന നിയമം സർക്കാർ കൊണ്ടുവന്നാൽ മുസ്ലിംകൾ അത് സ്വാഗതം ചെയ്യും. ഗോരക്ഷാസംഘങ്ങളുടെ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. ഹിന്ദുക്കളും മുസ്ലിംകളും ഒത്തുതീർപ്പിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രപ്രശ്നത്തിന് പരിഹാരമുണ്ടാകും. ക്ഷേത്രം നിർമിക്കുന്നിടത്ത് പള്ളി പണിയണമെന്ന് മുസ്ലിംകൾ ശഠിക്കാൻ പാടില്ല. സമുദായത്തിെൻറ പിന്നാക്കാവസ്ഥക്ക് സമുദായ നേതാക്കളാണ് കാരണം. പാകിസ്താെൻറ തന്ത്രങ്ങൾ തിരിച്ചറിയാൻ കശ്മീരി യുവാക്കൾ അവരുടെ കണ്ണുകൾ തുറക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.