ശരീഅത്ത് നിയമം: സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടാൻ ഒാൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്
text_fieldsലഖ്നോ: ശരീഅത്ത് നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടാൻ ഒാൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചു. വിഷയത്തിെൻറ ഗൗരവം ഉൾക്കൊണ്ട് പുതിയ വാർത്ത ചാനലും പത്രവും തുടങ്ങുന്ന കാര്യവും ബോർഡിെൻറ സജീവ പരിഗണനയിലാണ്. വിവാഹം, അനന്തരാവകാശം, നിക്കാഹ് ഹലാല (ചടങ്ങ് കല്യാണം) തുടങ്ങിയ വിഷയങ്ങളിന്മേൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ബോർഡിെൻറ വിലയിരുത്തൽ. ഇത് തടയുന്നതിനായി ഇത്തരം ശരീഅത്ത് നിയമങ്ങളെക്കുറിച്ച് അവഗാഹമുള്ള പണ്ഡിതന്മാർ ഉൾക്കൊള്ളുന്ന സോഷ്യൽ മീഡിയ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ശരീഅത്ത് നിയമങ്ങളിന്മേൽ നടക്കുന്ന ചാനൽ ചർച്ചകളിൽ പണ്ഡിതന്മാരുടെ സാന്നിധ്യമില്ലാത്തതിനാൽ ചാനലുകളുടെ ഇംഗിതമനുസരിച്ച് ശരീഅത്ത് നിയമങ്ങൾ വ്യാഖ്യാനിക്കപ്പെടുകയാണ്. ഇത് തടയുന്നതിനായാണ് പുതിയ ചാനൽ എന്ന ആശയം ബോർഡ് മുന്നോട്ടുവെക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇതിനാവശ്യമായ വിഭവങ്ങളുടെ അഭാവം മൂലം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.
ഏപ്രിൽ 15, 16 തീയതികളിലായി ലഖ്നോവിൽ നടന്ന എക്സിക്യൂട്ടിവ് യോഗത്തിൽ സോഷ്യൽ മീഡിയ കമ്മിറ്റി രൂപവത്കരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതായി എക്സിക്യൂട്ടിവ് അംഗം മൗലാന യാസിൻ ഉസ്മാനി പറഞ്ഞു. ചെയർമാൻ മൗലാന റാബി ഹസൻ നദ്വിയെ ഇതിനായി ബോർഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. മുത്തലാഖ് വിഷയത്തിൽ സ്ത്രീ സംഘടനകളിൽ ഭൂരിഭാഗവും എതിർപ്പ് പ്രകടിപ്പിച്ചത് തെറ്റിദ്ധാരണയുടെ ഭാഗമാണ്. ഇത് തടയാൻ ശക്തമായ ഒരു മാധ്യമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.