Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ സ്കൂളിൽ...

ഡൽഹിയിലെ സ്കൂളിൽ മുസ്‍ലിം, ദലിത് വിദ്യാർഥികളെ നഗ്നരാക്കി മർദിച്ച് ജയ്ശ്രീറാം വിളിപ്പിച്ചതായി പരാതി

text_fields
bookmark_border
Sarvodaya Bal Vidyalaya
cancel

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ നന്ദ് നഗ്രിയിലെ സർവോദയ ബാല വിദ്യാലയത്തിൽ മുസ്‍ലിം, ദലിത് വിദ്യാർഥികൾക്കു നേരെ കടുത്ത വംശീയാതിക്രമം നടക്കുന്നതായി പരാതി. ഡൽഹിയിലെ അഭിഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ അശോക് അഗർവാളാണ് ഇതുസംബന്ധിച്ച് നവംബർ 13ന് ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയടക്കമുള്ള ഉന്നതർക്ക് പരാതി നൽകിയത്. മുസ്‍ലിം, ദലിയ് വിദ്യാർഥികളെ ബാത്റൂമിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങളുരിഞ്ഞ് ക്രൂരമായി മർദിച്ചതായും നിർബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും പരാതിയിലുണ്ട്. ഇങ്ങനെ മർദനം നേരിട്ട വിദ്യാർഥികളിൽ പലരും ആത്മഹത്യയുടെ വക്കിലാണെന്നും അഗർവാൾ ചൂണ്ടിക്കാട്ടുന്നു. ദ വയർ ആണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

സ്കൂളിലെ അധ്യാപകരായ ആദർശ് വർമ, വികാസ് കുമാർ എന്നിവർ ചേർന്നാണ് മുസ്‍ലിം വിദ്യാർഥികൾക്കു നേരെ അതിക്രമം നടത്തുന്നതും നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നതുമെന്നും അഗർവാൾ പറഞ്ഞു.

നിരവധി വിദ്യാർഥികൾ പരാതിയുമായി വന്നതോടെയാണ് അഗർവാൾ മുഖ്യമന്ത്രിക്കും ഡൽഹി ലഫ്. ഗവർണർക്കും ഡൽഹി വിദ്യാഭ്യാസ മന്ത്രിക്കും ഇതുസംബന്ധിച്ച് തുറന്ന കത്തെഴുതിയത്. ജീവന് തന്നെ അപകടമുള്ളതിനാൽ പരാതി പറഞ്ഞിരിക്കുന്ന വിദ്യാർഥികളാരും അവരുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്ന ആദർശ് ശർമയും പി.ടി അധ്യാപകനായ വികാസ് കുമാറും സ്കൂൾ ടോയ്‍ലറ്റിൽ കൊണ്ടുപോയി നിർബന്ധിച്ച് കുട്ടികളുടെ വസ്ത്രമുരിയുന്നു. നഗ്ന വിഡിയോ എടുക്കുമെന്നും അത് പ്രചരിപ്പിക്കുമെന്നും അവർ ഭീഷണിപ്പെടുത്തിയതോടെയാണ് അതിക്രമങ്ങൾ പുറത്തുപറയാൻ കുട്ടികൾ ഭയന്നത്.

പത്താംക്ലാസിലെയും പ്ലസ്ടുവിലെയും മുസ്‍ലിം, ദലിത് വിദ്യാർഥികളെയാണ് ഇവർ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വിദ്യാർഥികളെ എപ്പോഴും ക്ലാസിലെ പിൻസീറ്റിലാണ് ഇരുത്താറുള്ളത്. മുൻനിരജാതിക്കാരായ വിദ്യാർഥികളാണ് മുൻസീറ്റിൽ ഇരിപ്പിടം ലഭിക്കാറുള്ളത്. ഇത്രയും നീചമായ വിവേചനം കാണിക്കുന്ന അധ്യാപകരെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. മാത്രമല്ല, ഡൽഹിയിലെ ഒരുന്നതനും തന്നെ തടയാനാകില്ലെന്നും ശർമ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പരാതി കൊടുത്തിട്ടും കാര്യമുണ്ടാകില്ലെന്നും പറഞ്ഞു. വിദ്യാർഥികളെ തോൽപിക്കുമെന്നും ശർമ ഭീഷണിപ്പെടുത്തി.

ദലിത്, മുസ്‍ലിം വിദ്യാർഥികളെ ജാതീയമായി നിരന്തരം അധിക്ഷേപിക്കുന്നതും അധ്യാപകരുടെ പതിവാണ്. ദലിത് വിഭാഗക്കാരായ വിദ്യാർഥികൾ തൊഴിലാളികളുടെ മക്കളാണെന്നും ഉന്നതജാതിക്കാരെ സേവിക്കുകയാണ് അവരുടെ ജോലിയെന്നും പറയുകയുണ്ടായി. എന്തുകൊണ്ടാണ് മുല്ലമാർ നമ്മുടെ രാജ്യം വിട്ട് പോകാത്തത് എന്നാണ് മുസ്‍ലിം വിദ്യാർഥികളെ അധിക്ഷേപിച്ച് പറയാറുള്ളത്. പഠിപ്പിക്കുന്നതിനിടെ നിരക്ഷരരും താഴ്ന്ന ജാതിക്കാരും മൃഗങ്ങളും സ്ത്രീകളും മർദിക്കപ്പെടേണ്ടവരാണെന്ന തുളസീദാസിന്റെ കുപ്രസിദ്ധമായ വാചകങ്ങളും ആദർശ് ഇടക്കിടെ ഉപയോഗിക്കാറുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.

2023ൽ ഇതു സംബന്ധിച്ച് പരാതി നൽകാൻ വിദ്യാർഥികളുടെ സംഘടനയായ കലക്ടീവ് സ്റ്റുഡൻസ് ശ്രമം നടത്തിയിരുന്നു. നമസ്തെ എന്നതിനു പകരം വിദ്യാർഥികളെ ജയ് ശ്രീറാം വിളിപ്പിക്കാൻ ശർമ ശ്രമിച്ചതിനു പിന്നാലെയായിരുന്നു അത്. പരാതിക്കു ശേഷം മറ്റൊരു സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ അന്വേഷണം നടത്തി. പരാതി ഇല്ലാതാക്കാനും വിദ്യാർഥികളെ നിശ്ശബ്ദരാക്കാനും മാത്രമേ ആ അന്വേഷണം കൊണ്ട് സാധിച്ചുള്ളൂ.

ഈ അധ്യാപകർ പഠിപ്പിക്കാനായി പലപ്പോഴും ക്ലാസുകളിൽ വരാറില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പരാതിയിലുണ്ട്. കത്തിനെ കുറിച്ച് ഉന്നത തലത്തിലുള്ള വിശദമായ അന്വേഷണം വേണമെന്നാണ് അഗർവാൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചത്. സ്കൂളിലെ 2500 വിദ്യാർഥികളിൽ പകുതിയിലേറെയും മുസ്‍ലിം, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്ക് മറ്റ് സ്കൂളുകളിലേക്ക് ട്രാൻസ്ഫറും ലഭിക്കാറില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim studentsDelhiSarvodaya Bal Vidyalaya
News Summary - Muslim students in delhi allege harassment, discrimination
Next Story