കർണാടകയിലെ ക്ഷേത്രമഹോത്സവ മേളയിൽ മുസ്‍ലിം കച്ചവടക്കാർക്ക് വിലക്ക്
text_fieldsബംഗളൂരു: മംഗളൂരു നഗരത്തിലെ ക്ഷേത്ര മഹോത്സവത്തിന് മുസ്‍ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ഡിസംബർ 14 മുതൽ 19 വരെയാണ് മംഗളൂരു നഗരത്തിലെ കുടുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവം. കർണാടക സർക്കാരിന്റെ മുസ്രൈ വകുപ്പിന്റെ കീഴിലാണ് ഈ ക്ഷേത്രം.
മേളയോടനുബന്ധിച്ച് കച്ചവടം ചെയ്യാൻ സ്റ്റാൾ അനുവദിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ സ്റ്റാളുകൾക്കായി സമീപിച്ച മുസ്‍ലിം വ്യാപാരികൾക്കാണ് അനുമതി നിഷേധിച്ചത്. ഇതിൽ പ്രതിഷേധമറിയിച്ച തെരുവ് കച്ചവടക്കാരുടെ സംഘടന സ്ഥിതിഗതികൾ പരിശോധിക്കാൻ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുസ്‍ലിംകച്ചവടക്കാർക്ക് മേളയിൽ
മുസ്ലീം വ്യാപാരികൾക്ക് മേളയിൽ കച്ചവടം നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് അസോസിയേഷൻ അറിയിച്ചു. ക്ഷേത്രത്തിന് മുന്നിലെ പൊതുവഴിയിലാണ് കച്ചവടക്കാരുടെ സ്റ്റാളുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുതൽ തങ്ങൾക്ക് കച്ചവടം നടത്താൻ അനുമതി നിഷേധിച്ചതായി മുസ്‍ലിം കച്ചവടക്കാർ അറിയിച്ചു. ഇത്തരം മേളകളാണ് പാവപ്പെട്ട കച്ചവടക്കാരുടെ ഉപജീവനമാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.