ഝാർഖണ്ഡിൽ ഗർഭിണിയായ മുസ്ലിം സ്ത്രീയെ ആശുപത്രി ജീവനക്കാർ കയ്യേറ്റം ചെയ്തു; കുഞ്ഞ് മരിച്ചു
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിലെ ജംഷദ്‌പൂരിൽ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിയ മുസ്ലിം യുവതിയെ ജീവനക്കാർ കയ ്യേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. ജംഷദ്പൂരിലെ മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് ചികിത്സ ലഭിക്കാൻ വൈകിയതും ജീവനക്കാരുടെ മോശം പെരുമാറ്റവു ം കാരണം ഗർഭസ്ഥശിശുവിനെ നഷ്ടമായി. ‘ദ വയർ’ ആണ് വാർത്ത പുറത്തുവിട്ടത്.
പ്രദേശവാസിയായ റിസ്വാന ഖാതൂൺ എന് ന യുവതിയാണ് വർഗീയാധിക്ഷേപത്തിന് ഇരയായത്. വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റിസ്വാനയെ ആശുപത്ര ി ജീവനക്കാർ മതം പറഞ്ഞ് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായാണ് പരാതി.
അമിത രക്തസ്രാവത്തെ തുടർന്ന് വാർഡിലെ തറയിലേക്ക് ഒലിച്ചിറങ്ങിയ രക്തം വൃത്തിയാക്കാൻ ആവശ്യപ്പെട്ടതായും കോവിഡ് വൈറസ് വ്യാപിപ്പിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും റിസ്വാന ആരോപിച്ചു. ആശുപത്രി അധികൃതരുടെ മോശം പെരുമാറ്റം മൂലം അവർ അവിടുന്ന് ഇറങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഗർഭസ്ഥ ശിശു മരിച്ചു. തുടർന്ന് റിസ്വാന ഖാതൂൺ സംസ്ഥാന മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.
“എെൻറ മതത്തിെൻറ പേരിൽ ആശുപത്രിയിലെ ഒരു ജീവനക്കാരൻ എന്നെ അധിക്ഷേപിച്ചു. അവശയായ എന്നോട് രക്തം തുടയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ശരീരം വിറക്കുന്ന അവസ്ഥയിൽ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. അവർ എന്നെ ചെരിപ്പുകൊണ്ട് അടിച്ചു. ഞാൻ അമ്പരന്നുപോയി. അവിടുന്ന് അടുത്തുള്ള ഒരു നഴ്സിംഗ് ഹോമിലേക്ക് പോയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു” - മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ റിസ്വാന അനുഭവിച്ച അപമാനെത്ത കുറിച്ച് തുറന്നെഴുതി.
ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയും അലംഭാവവും മൂലമാണ് തനിക്ക് കുട്ടിയെ നഷ്ടപ്പെട്ടതെന്നും അവർ ആരോപിച്ചു. “ആശുപത്രി ജീവനക്കാർ ശരിയായ രീതിയിൽ ചികിത്സിച്ചിരുന്നെങ്കിൽ കുട്ടിയെ നഷ്ടപ്പെടുമായിരുന്നില്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും”- റിസ്വാന കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലൂടെയാണ് സംഭവം അറിഞ്ഞതെന്നാണ് സിറ്റി പൊലീസ് എസ്.എസ്.പി അനൂപ് ബിരാതെയുടെ വാദം. ആരിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സംഭവം അന്വേഷിക്കാൻ ജില്ലാ ഭരണകൂടം മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ജി.എം ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട്, ജില്ലാ സീനിയർ മജിസ്‌ട്രേറ്റ്, ബന്ധപ്പെട്ട പൊലീസ് സ്േറ്റഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
റിസ്വാനയുടെ ഭർത്താവ് മുഹമ്മദ് ഷമീമിെൻറ സഹോദരൻ മുനീർ ആണ് അവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം തീർത്തും മോശമായിരുന്നുവെന്നും രോഗിയെ ചികിത്സിക്കുന്നതിന് പകരം അവർക്ക് പരിചരണം ആവശ്യമുള്ളപ്പോൾ അധിക്ഷേപിക്കുകയാണുണ്ടായതെന്നും ഷമീം ‘ദ വയറി’നോട് പറഞ്ഞു. തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഓട്ടോ ഡ്രൈവറായ ഷമീം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.