മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം; വിശാല ബെഞ്ചിന് മുമ്പിലെ 7 വിഷയങ്ങൾ
text_fieldsന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് പ്രധാനമായും ഏഴ് വിഷയങ്ങളാണ് പരിശോധിക്കുക. മതപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാമോ എന്നതാണ് മുഖ്യമായും പരിശോധിക്കുക. ഇതിനോടൊപ്പം ശബരിമലയി ൽ 10നും 50നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് പ്രവേശനം അനുവദിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ വിധിയും പരിശോധിക്കും.
കൂടാതെ, ശബരിമലയുമായി ബന്ധമില്ലാത്ത മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മം എന്നീ ഹരജികളും ഏഴംഗ വിശാല ബെഞ്ചിന്‍റെ പരിഗണനക്കായി കൈമാറിയിട്ടുണ്ട്.
ശബരിമലയുമായി ബന്ധമില്ലാത്തതും പ്രത്യേക ഹരജിയായി ലഭിച്ചിട്ടുള്ളതുമായ മൂന്നു വിഷയങ്ങൾ വിശാല ബെഞ്ചിന് വിട്ട തീരുമാനത്തിൽ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആർ.എഫ് നരിമാനും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
വിശാല ബെഞ്ച് പരിശോധിക്കുന്ന വിഷയങ്ങൾ:
- മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 25, 26 അനുഛേദങ്ങളും, ലിംഗസമത്വം ഉറപ്പാക്കുന്ന 14ാം അനുഛേദവുമായും ബന്ധപ്പെട്ട പരസ്പര പ്രവര്‍ത്തനം എന്തെന്ന് പരിശോധിക്കണം.
- ഭരണഘടനയുടെ 25 (1) അനുഛേദത്തില്‍ പറയുന്ന പൊതുക്രമം, ധാര്‍മികത, സാമൂഹ്യ ആരോഗ്യം എന്നിവയുടെ വ്യാപ്തി എന്തായിരിക്കണം?
- ധാര്‍മികത, ഭരണഘടന ധാര്‍മികത എന്നിവ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഭരണഘടനയുടെ മുഖവുരയില്‍ പറഞ്ഞിട്ടുള്ള വിശാല ധാര്‍മികതയാണോ? അതോ മതവിശ്വാസത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാണോ?.
- ഒരു പ്രത്യേക ആചാരം അനുപേക്ഷണീയമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ടോ? അതോ പുരോഹിതര്‍ക്ക് വിട്ടുനല്‍കണോ?
- അനുപേക്ഷണീയമായ മതാചാരങ്ങള്‍ക്ക് ഭരണഘടന പരിരക്ഷയുണ്ടോ?
- ഹിന്ദുക്കളിലെ വിഭാഗങ്ങള്‍ എന്നതിന് നിര്‍വചനം എന്താണ്?
- ഏതെങ്കിലും വിശ്വാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാന്‍ സാധിക്കുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.