ക്ഷേത്രത്തിൽ ഹിന്ദുവായ സ്ത്രീ സുഹൃത്തിനോടൊപ്പം ഇരുന്നതിന് മുസ്‍ലിം യുവാവിന് ക്രൂര മർദനം; നാലുപേർ അറസ്റ്റിൽ
text_fieldsലഖ്നൗ: ഉത്തർപ്രദേശിൽ ഹിന്ദു സ്ത്രീയുടെ അടുത്തിരുന്നതിന് മുസ്‍ലിം യുവാവിന് മർദനം. ബറെയ്ലിയിലെ ക്ഷേത്രത്തിൽ സ്ത്രീസുഹൃത്തിനൊപ്പം അവരുടെ സഹോദരിയെ തെരഞ്ഞെത്തിയ യുവാവിനെയാണ് സംഘം ആക്രമിച്ചത്. ലവ് ജിഹാദ് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ക്ഷേത്ര പരിസരത്ത് ഇരിക്കുകയായിരുന്ന യുവതിയെയും യുവാവിനെയും ഒരു സംഘം ലവ്ജിഹാദ് ആരോപിച്ച് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇരിപ്പിടത്തിൽ നിന്നും യുവാവിനെ എഴുന്നേൽപ്പിച്ച ശേഷം പ്രതികൾ ചോദ്യം ചെയ്യുന്നുണ്ട്. തങ്ങൾ ഓരേ ഗ്രാമത്തിൽ താമസിക്കുന്നവരാണെന്നും സുഹൃത്തുക്കളാണെന്നും സ്ത്രീകൾ പറയുന്നുണ്ടെങ്കിലും ഇത് വകവെക്കാതെ പ്രതികൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റ് നിരവധി പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെഅമന്ഡ് സക്സേന, ഹിമാൻഷു തൻഡോൻ, ഹർഷ് ശ്രീവാസ്തവ തുടങ്ങി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.