ആൾക്കൂട്ട ഭീകരതക്കെതിരെ ജനപക്ഷ പ്രതിരോധം വേണം –യൂത്ത്ലീഗ്
text_fieldsന്യൂഡൽഹി: രാജ്യത്തെ ആൾക്കൂട്ട ഭീകരതക്കെതിരെ ജനപക്ഷ പ്രതിരോധം വേണമെന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ നിർവാഹക സമിതി ആഹ്വാനം. ജനാധിപത്യത്തെ മരവിപ്പിച്ച്, ആൾക്കൂട്ടാധിപത്യത്തിെൻറ സമാന്തര സർക്കാറാണ് രാജ്യം നിയന്ത്രിക്കുന്നതെന്നും വ്യവസ്ഥാപിത സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാണെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു. രണ്ടു ദിവസമായി കൊൽക്കത്തയിൽ നടന്ന നിർവാഹക സമിതി യോഗം ശനിയാഴ്ച സമാപിച്ചു. അടുത്ത വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ അഖിലേന്ത്യ സമ്മേളനം നടത്താനും ദേശീയതലത്തിൽ അംഗങ്ങളെ ചേർക്കാനും തീരുമാനിച്ചിട്ടുണ്ട്. വേട്ടയാടപ്പെടുന്നവരുടെ കൂട്ടായ്മക്കായി കൂടുതൽ ശ്രമിക്കാനും ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് പദ്ധതികൾ നടപ്പാക്കാനും തീരുമാനിച്ചു. ഇരകൾക്ക് നിയമസഹായത്തിന് സ്ഥിരം സംവിധാനം, വിദ്യാഭ്യാസ, നിയമ, മാധ്യമ മേഖലകളിൽ നിരന്തര ഇടപെടലിന് സമിതി എന്നിവക്കും രൂപംനൽകി.
മുസ്ലിം, ന്യൂനപക്ഷ, ദലിത് യുവാക്കളുടെ പൊതുവേദിയായി യൂത്ത് ലീഗിനെ വളർത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾ, മദ്റസ-മഹല്ല് സംവിധാനങ്ങളെ ശക്തമാക്കാനുള്ള ഇടപെടലുകൾ, വിവിധ ഭാഷകളിൽ സംഘടനയെ പരിചയപ്പെടുത്തുന്ന ലഘുലേഖകൾ പുറത്തിറക്കുക, നേരിട്ടും ഓൺലൈനിലും അംഗത്വവിതരണം തുടങ്ങിയ നടപടികൾക്കും അന്തിമരൂപം നൽകി.
ദേശീയ ഭാരവാഹികൾക്കും നിർവാഹക സമിതി അംഗങ്ങൾക്കും വിവിധ സംസ്ഥാനങ്ങളിലെ സംഘടന ചുമതലകൾ നൽകി. ദേശീയ പ്രസിഡൻറ് സാബിർ എസ്. ഗഫാർ, സെക്രട്ടറി ഷഹൻഷാ ജഹാംഗീർ, ജനറൽ സെക്രട്ടറി സി.കെ. സുബൈർ, ട്രഷറർ മുഹമ്മദ് യൂനുസ്, യൂത്ത് ലീഗ് കേരള ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, അഡ്വ. ഫൈസൽ ബാബു, ആസിഫ് അൻസാരി, സുബൈർ ഖാൻ, മൻപ്രീത് സിങ്, ഇംറാൻ അഷ്റഫി, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫ് അലി, മുഹമ്മദ് അർഷദ്, മുഹമ്മദ് യൂനുസ് തുടങ്ങിയവർ സംസാരിച്ചു. അമർനാഥ് തീർഥാടകർക്കെതിരെ നടന്ന ഭീകരാക്രമണത്തെ യോഗം അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.