മുസ്ലിംകൾ അസ്വസ്ഥർ -ഹാമിദ് അൻസാരി
text_fieldsന്യൂഡൽഹി: രാജ്യത്ത് മുസ്ലിംകൾക്കിടയിൽ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും നിലനിൽക്കുന്നുവെന്ന് വൈസ് പ്രസിഡൻറ് ഹാമിദ് അൻസാരി. രാജ്യസഭാ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അൻസാരി നിലപാട് വ്യക്തമാക്കിയത്. വൈസ് പ്രസിഡൻറ് എന്ന നിലയിൽ അൻസാരിയുെട അവസാന അഭിമുഖമായിരുന്നു ഇത്. വൈസ് പ്രസിഡൻറ് പ്രസിഡൻറ് പദത്തിൽ നിന്ന് പത്തു വർഷത്തിനു ശേഷമാണ് അൻസാരി പടിയിറങ്ങുന്നത്. അദ്ദേഹത്തിെൻറ വിടവാങ്ങൽ ചടങ്ങ് രാജ്യസഭയിൽ നടക്കുന്നതിനിടെയാണ് അഭിമുഖം പുറത്തുവന്നത്.
രാജ്യത്ത് അസഹിഷ്ണുത പടരുകയാണ്. ഇന്ത്യക്കാരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല. അസഹിഷ്ണുതയും േഗാ രക്ഷാ ഗുണ്ടായിസവും അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങളിൽ തെൻറ നിലപാടുകൾ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മന്ത്രി സഭയിലെ മറ്റു മന്ത്രിമാരുമായും ചർച്ച ചെയ്തിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു.
ജനക്കൂട്ടം തല്ലിച്ചതക്കുന്ന സംഭവങ്ങളും ഘർവാപസിയും യുക്തിവാദികളുടെ കൊലപാതകങ്ങളും ഇന്ത്യൻ മൂല്യങ്ങളുടെ തകർച്ചയാണ് കാണിക്കുന്നത്. നിയമം പാലിക്കാൻ കഴിയുന്നിെല്ലന്നത് അധികാരികളുടെയും കഴിവുകേടാണ്. ഏതു പൗരെൻറയും നിലനിൽപ്പിനെ ചോദ്യം ചെയ്യുക എന്നത് അേലാസരപ്പെടുത്തുന്ന ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായങ്ങൾക്കെതിരെ നിരന്തരം വരുന്ന പരാമർശങ്ങൾ അവരിൽ അരക്ഷിതാവസ്ഥ വളർത്തിയിരിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യ ബഹുസ്വരതയുള്ള സമൂഹമാണ്. ഇവിടുത്തെ സ്വീകാര്യതയുടെ അന്തരീക്ഷം ഇപ്പോൾ ഭീഷണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.