Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലീംകൾ യോഗ...

മുസ്​ലീംകൾ യോഗ ചെയ്യുന്നതിൽ തെറ്റില്ല –സുന്നി പണ്ഡിതൻ

text_fields
bookmark_border
മുസ്​ലീംകൾ യോഗ ചെയ്യുന്നതിൽ തെറ്റില്ല –സുന്നി പണ്ഡിതൻ
cancel

ലക്​നോ: അന്തർ​ദേശീയ യോഗ ദിനത്തിൽ മുസ്​ലീംകൾ പ​െങ്കടുക്കുന്നതിൽ അപാകതയില്ലെന്ന്​  മുതിർന്ന സുന്നി പുരോഹിതനും മുസ്​ലിം വ്യക്​തി നിയമ ബോർഡ്​ അംഗവുമായ മൗലാനാ ഖാലിദ്​ റഷീദ്​ ഫറംഗി മഹാലി. യോഗയിൽ ഒരു തരത്തിലുള്ള പൂജയുമില്ല. അതിനാൽ മുസ്​ലിംകൾക്കും യോഗ ചെയ്യാം. യോഗ നല്ലതും അഭ്യസിക്കേണ്ടതുമാണ്​. യോഗ ദിന ആഘോഷത്തിനിടെ എന്തെങ്കിലും പൂജകൾ നടക്കുന്നുവെങ്കിൽ അതിൽ നിന്ന്​ വിട്ടു നിൽക്കുക മാത്രമാണ്​ മുസ്​ലീംകൾ ചെയ്യേണ്ടതെന്നും ഖാലിദ്​ റഷീദ്​ ന്യൂസ്​18നോട്​ പറഞ്ഞു. 

ഇൗ വർഷം ജൂൺ 21ന്​ നടക്കുന്ന യോഗ ദിനാഘോഷത്തി​​​​െൻറ പ്രധാന വേദി ലക്​നോവിലെ രമാബായ്​ അംബേദ്​കർ മൈതാനിയാണ്​. അവിടെ പ്രധാനമ​ന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമൊപ്പം യോഗ ദിനാഘോഷത്തിൽ പ​െങ്കടുക്കുന്ന 55000 പേരിൽ 300 പേർ മുസ്​ലീംകളാണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. 

ജൂൺ 21 അന്താരാഷ്​ട്ര യോഗ ദിനമായി ആചരിക്കാൻ ​െഎക്യരാ​ഷ്​ട്ര സഭ തീരുമാനിച്ചത്​ 2014ലാണ്​. 2015 ലാണ്​ ആദ്യ യോഗ ദിനാഘോഷം സംഘടിപ്പിച്ചത്​. ഇന്ത്യയിൽ ഡൽഹിയിലെ രാജ്​പതിലായിരുന്നു ആഘോഷം. കഴിഞ്ഞ വർഷം ഛണ്ഡീഗട്ടിൽ ​െവച്ചും ആചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yogaall india muslim personal law boardSunni ClericMaulana Khalid Rasheed Farangi MahaliYoga Day celebrations
News Summary - Muslims can do Yoga as Long as it's Not Puja, Says Top Sunni Cleric
Next Story