ക്ഷേത്രം സംരക്ഷിക്കാൻ മുസ്ലിംകളുടെ മനുഷ്യച്ചങ്ങല
text_fieldsന്യൂഡൽഹി: അക്രമത്തിേൻറയും സംഘർഷത്തിേൻറയും ഭീതിജനകമായ വാർത്തകൾക്കിടെ മത സൗഹാർദത്തിെൻറ പ്രതീക്ഷാനിർഭരമായ സംഭവങ്ങളാണ് വടക്കുകിഴക്കൻ ഡൽഹിയിലെ ചില സ് ഥലങ്ങളിൽ നടക്കുന്നത്. വർഷങ്ങളായി സൗഹാർദത്തോടെ കഴിയുന്ന പ്രദേശങ്ങളിൽ ഇരു വിഭാ ഗവും പരസ്പരം സംരക്ഷകരാവുന്ന കാഴ്ചയാണിവിടെ.
ഇന്ദിര വിഹാറിൽ ആയുധങ്ങളുമായി കലാപകാരികൾ ക്ഷേത്രം തകർക്കാനെത്തിയപ്പോൾ അവിടുത്തെ മുസ്ലിം നിവാസികൾ മനുഷ്യച്ചങ്ങല തീർത്താണ് ആരാധനാലയത്തിന് സംരക്ഷണം തീർത്തത്.
ചൊവ്വാഴ്ച ബ്രിജ്പുരിയിൽ മുസ്ലിം പള്ളി അക്രമികൾ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിനു പ്രതികാരമായാണ് മറ്റൊരു സംഘം ആയുധങ്ങളുമായി ക്ഷേത്രത്തിനുനേരെ നീങ്ങിയത്. പള്ളിയുടെ 100 മീറ്റർ മാത്രം ദൂരെയാണ് ക്ഷേത്രം. എന്നാൽ, ക്ഷേത്രം സംരക്ഷിക്കാൻ സംഭവം കണ്ടുനിന്ന പ്രദേശവാസികൾ ഒന്നടങ്കം രംഗത്തിറങ്ങി. അവരിൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു.
ഇന്ദിര വിഹാറിലെ എട്ട് ഹിന്ദു കുടുംബങ്ങളിൽ ഏഴു കുടുംബങ്ങളും കലാപം ഭയന്ന് വീടുമാറി പോയി. ശേഷിച്ച ഏക കുടുംബത്തിന് അയൽവാസികളായ മുസ്ലിം കുടുംബങ്ങളാണ് സംരക്ഷണം നൽകുന്നത്്. സമാന സംഭവമാണ് ഗോകുൽപുരിയിലും നടന്നത്. ഇവിടുത്തെ ഗംഗാ വിഹാറിലെ 24 മുസ്ലിം കുടുംബങ്ങളെ ഹിന്ദു അയൽവാസികളാണ് സംരക്ഷിച്ചത്. വീടുകൾ തകർക്കപ്പെട്ട മുസ്ലിം കുടുംബങ്ങൾ താമസിക്കുന്നത് അയൽവാസികളായ ഹിന്ദു വീടുകളിലാണ്. മുസ്തഫാബാദിൽ ഹിന്ദു കുടുംബങ്ങൾ മുസ്ലിം വീടുകൾക്ക് മുന്നിൽ കാവൽ നിൽക്കുന്ന കാഴ്ചയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.