മുസ്ലിംകൾ ഭയപ്പെടേണ്ട സാഹചര്യമില്ല, പക്ഷേ മേധാവിത്വം അവകാശപ്പെടരുത് -മോഹൻ ഭാഗവത്
text_fieldsന്യൂഡൽഹി: മുസ്ലിംകൾക്ക് ഇന്ത്യയിൽ പേടിക്കാൻ ഒന്നുമില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. പക്ഷേ, മേധാവിത്വം അവകാശപ്പെടരുത്. ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായിരിക്കും. അതാണ് ലളിതമായ സത്യം -അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യത്തിനും ഓർഗനൈസറിനും നൽകിയ അഭിമുഖത്തിലാണ് ഭാഗവത് ഇങ്ങനെ പറഞ്ഞത്.
മുസ്ലിംകൾക്ക് ഹാനിയൊന്നും ഇവിടെയില്ല. തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അങ്ങനെയാകാം. മുൻഗാമികളുടെ വിശ്വാസത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയുമാകാം. അത് അവരുടെ ഇഷ്ടം. ഹിന്ദുക്കൾക്ക് ശാഠ്യമൊന്നുമില്ല. എന്നാൽ, ‘‘ശ്രേഷ്ഠ മതം ഞങ്ങളുടേതാണ്. ഒരുകാലത്ത് ഇവിടം ഭരിച്ചു. വീണ്ടും ഭരിക്കും. ശരിയായ പാത ഞങ്ങളുടേതാണ്. മറ്റുള്ളതെല്ലാം തെറ്റാണ്. ഞങ്ങൾ വ്യത്യസ്തരാണ്. അതുകൊണ്ട് അങ്ങനെതന്നെ തുടരുകയും ചെയ്യും. നമുക്ക് ഒന്നിച്ചുകഴിയാൻ പറ്റില്ല’’ -ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങൾ മുസ്ലിംകൾ ഉപേക്ഷിക്കണം.
പരമ്പരാഗത രാഷ്ട്രീയത്തിൽനിന്ന് ആർ.എസ്.എസ് തുടർന്നും അകലം പാലിച്ചുനിൽക്കും. അധികാരത്തിൽ ഇല്ലാതിരുന്നപ്പോഴും സംഘിന്റെ വാക്കുകൾ കേട്ടിട്ടുള്ള നേതാക്കളുണ്ടെന്ന് പ്രണബ് മുഖർജി ധനമന്ത്രിയായിരുന്ന കാലത്തെ ചില സംഭവങ്ങളിലൂടെ അദ്ദേഹം വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.