ടിപ്പുവിന്റെ കാലത്ത് തകർത്തത് നാൽപതിനായിരത്തിലധികം ക്ഷേത്രങ്ങൾ - ബി.ജെ.പി നേതാവ്
text_fieldsബംഗളൂരു: ഗസ്‌നി, ഗോറി, ബാബർ എന്നിവരുടെ ചിന്താഗതി അപകടകരമായിരുന്നുവെന്നും ഇത്തരം ചിന്തകളിൽ നിന്നും രാജ്യത്തെ മുസ്‍ലിംകൾ പുറത്തുവരണമെന്നും പാർട്ടിയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന ബി.ജെ.പി നേതാവുമായ സി.ടി. രവി. ടിപ്പുസുൽത്താൻ ഉൾപ്പെടെയുള്ള നേതാക്കളുടെ കാലത്ത് 42,000ത്തിലധികം ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ആക്രമണകാരികളെ മുസ്‍ലിംകൾ പിന്തുണക്കരുതെന്നും രവി പറഞ്ഞു.
എല്ലാ മുസ്‍ലിംകളെയും തങ്ങൾ മുൻവിധിയോടെ കാണുന്നില്ല. ആക്രമണകാരികളെ പിന്തുണക്കാത്ത ഒരുപക്ഷം മുസ്‍ലിംകൾ സനാതനധർമത്തിൽ വിശ്വസിച്ച് രാജ്യത്ത് തങ്ങിയിരുന്നു. എന്നാൽ, കാലക്രമേണ അവരുടെ ചിന്താഗതിയും മാറും. ശിശുനാല ഷരീഫ്, എ.പി.ജെ അബ്ദുൾ കലാം ഉൾപ്പെടെയുള്ളവരുടെ ആശയങ്ങളും ആദർശങ്ങളും എല്ലാ മുസ്‍ലിംകൾക്കും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ രാജ്യത്ത് സാഹോദര്യം വളരുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തെയും സി.ടി രവി വിമർശിച്ചിരുന്നു. ഹെഗ്ഡെയുടെ പ്രവർത്തനരീതി വ്യത്യസ്തമാണെന്നും എന്നാൽ, അത് മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലേക്കെത്തുന്നത് അനാദരവിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാദാന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച് ഹെഗ്ഡെ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.