Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ: മുസ്​ലിംകൾ...

സി.എ.എ: മുസ്​ലിംകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; പ്രതിഷേധത്തി​െൻറ പേരിൽ നടന്നത്​ ആസൂത്രിത അക്രമം -മോഹൻ ഭാഗവത്​

text_fields
bookmark_border
mohan-bhagavath-91119.jpg
cancel

ന്യൂഡൽഹി: സി.എ.എയുടെ പേരിൽ മുസ്​ലിംകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന പ്രസ്​താവനയുമായി ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവത്​. മുസ്​ലിം ജനസംഖ്യയെ ഇല്ലാതാക്കാനാണ്​ നിയമമെന്ന്​ അവർ തെറ്റിദ്ധരിച്ചു. അവരുടെ ഇൗ തെറ്റിദ്ധാരണ മുതലെടുത്ത്​ ചിലർ കലാപമുണ്ടാക്കാൻ ശ്രമിച്ചു. പ്രതിഷേധത്തി​െൻറ പേരിൽ നടന്നത്​ ആസൂത്രിതമായ അക്രമമാണെന്നും ഭാഗവത്​ പറഞ്ഞു.

എതെങ്കിലുമൊരു ജനവിഭാഗത്തിന്​ എതിരല്ല സി.എ.എ. എന്നാൽ മുസ്​ലിംകളെ തെറ്റിദ്ധരിപ്പിക്കേണ്ടത്​ ചിലരുടെ ആവശ്യമായിരുന്നു. ഇത്​ മുതലെടുത്ത്​ ചിലർ മുസ്​ലിംകളുടെ ആശങ്കകൾക്ക്​ ഇന്ധനം പകർന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ്​ സി.എ.എ പാസാക്കിയത്​. ഒരാളുടെയും പൗരത്വം നിയമം ഇല്ലാതാക്കില്ല. മതപരമായ വിവേചനം നേരിടുന്ന രാജ്യങ്ങളിൽ നിന്നെത്തിയവർക്ക്​ പൗരത്വം നൽകുന്നതാണ്​ നിയമമെന്നും ഭാഗവത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BhagwatCitizenship Amendment ActRSS
News Summary - Muslims Misled into Thinking CAA Aimed at Restricting Their Population, Says Bhagwat in Dussehra Speech
Next Story