മുസ്‌ലിംകൾ പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് ആൾ ഇന്ത്യ മുസ്ലിം ജമാഅത്ത് മേധാവി
text_fieldsമുസ്‌ലിംകൾ പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് ആൾ ഇന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് മുഫ്തി ശഹാബുദ്ദീൻ റസ് വി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ അറിയിച്ചിരുന്നു.
നിയമം വിശദമായി പരിശോധിച്ചപ്പോൾ, അതിൽ ഇന്ത്യൻ മുസ്‌ലിംകളെ ബാധിക്കുന്ന ഒന്നുമില്ലെന്നും മറിച്ച് അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെല്ലാം വന്ന ഇന്ത്യൻ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും മുഫ്തി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം വന്നാൽ സ്ഥിതി ഗുരുതരമാകുമെന്ന് പറഞ്ഞ സമാജ് വാദി പാർട്ടി എം.പി ശഫീകുറഹ്മാൻ ബർഖിന്‍റെ പ്രസ്താവനക്കെതിരെ മുഫ്തി ശക്തമായി പ്രതികരിച്ചിരുന്നു. ബർഖ് സമൂഹത്തെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം തെറ്റിധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് നിയമം ഒന്ന് വായിച്ച് നോക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചതിനെ തുടർന്ന് 2019ൽ വലിയ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 2019 ഡിസംബർ നാലിന് അസമിലാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഡൽഹി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് പടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.