സുവർണക്ഷേത്രത്തിലേക്ക് ടൺകണക്കിന് ഗോതമ്പുമായി മുസ്ലിംകൾ; സ്വീകരണമൊരുക്കി സിഖ് സമൂഹം
text_fieldsഅമൃത്സർ: സുവർണക്ഷേത്രത്തിലെ സമൂഹഅടുക്കളകൾ മുടങ്ങാതിരിക്കാൻ ടൺകണക്കിന് ഗോതമ്പുമായി മാലർകോട്ലയിലെ മുസ്ലിം കുടുംബങ്ങളെത്തി. ഗോതമ്പ് കൈമാറുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സുവർണക്ഷേത്രത്തിലെ അധികാരികൾ ഗോതമ്പുമായി എത്തിവയവരെ പ്രത്യേക വസ്ത്രങ്ങൾ നൽകിയാണ് ആദരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 330 ക്വിൻറലോളം ഗോതമ്പ് എത്തിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അളവിലുള്ള ഗോതമ്പ് എത്തിക്കും.
ലക്ഷക്കണക്കിന് ഭക്തർ ദിനംപ്രതിയെത്തുന്ന ഗുരുദ്വാരയിലേക്ക് ഞങ്ങളെത്തിക്കുന്നത് ചെറിയ അളവ് ഗോതമ്പ് മാത്രമാണ്. കൂടുതൽ അളവിൽ വരുംദിവസങ്ങളിൽ എത്തിക്കും. സമൂഹ അടുക്കളകളുടെ നടത്തിപ്പിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന അറിവിനെത്തുടർന്നാണ് സഹായിക്കാൻ തീരുമാനിച്ചതെന്ന് സിഖ്-മുസ്ലിം ഫൗണ്ടേഷൻ അധ്യക്ഷൻ ഡോ. നസീർ അക്തർ അറിയിച്ചു.
22ദിവസം മുമ്പാണ് സംഘടനയിലെ അംഗങ്ങൾ ഗോതമ്പ് ശേഖരണം ആരംഭിച്ചത്. വീടുകൾ കയറിയിറങ്ങിയായിരുന്നു ശേഖരണം. മികച്ച പ്രതികരമാണ് ഇതിന് ലഭിച്ചത്.
സ്ഥലത്തെ പൊലീസ് സൂപ്രണ്ട് മഞ്ജിത് സിങ് ബ്രാറും ചടങ്ങിൽ എത്തിച്ചേർന്നു. സാമുദായിക സൗഹാർദത്തിന് മാലെർകോട്ല മികച്ച ഉദാഹരണമാണ്. മുസ്ലിം കുടുംബങ്ങൾ മഹത്തായ കാര്യമാണ് ചെയ്തത്. വൈറസിനെ തോൽപ്പിക്കാൻ ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കണമെന്നും എസ്.പി അഭിപ്രായെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.