മുസ്ലിംകൾ പള്ളികളിൽ ആയുധങ്ങൾ ശേഖരിച്ചുവെക്കുന്നുവെന്ന് ബി.ജെ.പി എം.പി
text_fieldsബംഗളൂരു: പ്രാർഥന നടത്തുന്നതിന് പകരം മുസ്ലിംകൾ പള്ളികളെ ആയുധം ശേഖരിക്കാനാണ് ഉപയോഗിക്കുന്നതെന്ന വിവാദ പ ്രസ്താവനയുമായി കർണാടകയിലെ ബി.ജെ.പി എം.പി രേണുകാചാര്യ. മുസ്ലിം പള്ളികളിൽ വാൾ, കത്തി, സോഡാ കുപ്പികൾ തുടങ്ങിയ മാ രകായുധങ്ങൾ ശേഖരിച്ചു വെക്കുകയാണ്. പള്ളിയിലെ ഖാസിമാർ ധര്‍മ്മപ്രഭാഷണങ്ങൾക്ക് പകരം ഫത്വ പുറപ്പെടുവിക്കുകയാണെന്നും രേണുകാചാര്യ പറഞ്ഞു. ഹോനഹള്ളയിലെ സി.എ.എ വിശദീകരണ റാലിയിൽ സംസാരിക്കവെയാണ് എം.പിയുടെ വിവാദ പ്രസ്താവന.
മുസ്ലിംകൾ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നില്ലെങ്കിൽ അവരുടെ ക്ഷേമത്തിനായി ഫണ്ടുകൾ അനുവദിക്കില്ലെന്നും പകരം തെൻറ മണ്ഡലത്തിലെ ഹിന്ദുക്കൾക്ക് നൽകുമെന്നും എം.പി പറഞ്ഞു. ന്യൂനപക്ഷങ്ങൾ ബി.ജെ.പിയെ ശത്രുവായാണ് കാണുന്നതെങ്കിൽ അവരെ ഞങ്ങൾക്ക് അവഗണിക്കേണ്ടി വരും. അവർ ഞങ്ങളുടെ നയങ്ങളെയും പദ്ധതികളെയും നിരന്തരം എതിർക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല- എം.പി പറഞ്ഞു.
എന്നാൽ രേണുകാചാര്യയുടെ പ്രസ്താവനയെ തള്ളി ബി.ജെ.പി രംഗത്തെത്തി. രേണുകാചാര്യ പറഞ്ഞത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നും അതിൽ പാർട്ടിക്ക് ഒന്നും ചെയ്യാനില്ല. അത്തരം പ്രസ്താവനകളിൽ നിന്നും വിട്ടുനിൽക്കണമെന്നും കർണാടക ബി.ജെ.പി വക്താവ് എസ്.പ്രകാശ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.