മീശയില്ലാതെ താടിവെക്കുന്ന മുസ്ലിംകൾ മൗലികവാദികൾ- വസീം റിസ്വി
text_fieldsലഖ്നോ: മീശയില്ലാതെ താടിവെക്കുന്ന മുസ്ലിംകൾ മൗലികവാദികളെന്ന് ഉത്തർപ്രദേശ് ശിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി. താടി വെക്കുന്നത് സുന്നത്താണ്. എന്നിരുന്നാലും മീശയില്ലാതെ താടി വെക്കുന്നത് കാഴ്ചയിൽ ഭയപ്പെടുത്തുന്നതും സുന്നത്തിനെതിരുമാണ്. അത്തരം ആളുകളാണ് ലോകത്താകമാനം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതെന്നും റിസ്വി പ്രസ്താവനയിൽ പറഞ്ഞു.
ചില മുസ്ലിം സംഘടനകൾ മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ ഇടെപട്ട് ഫത്വ പുറപ്പെടുവിക്കുന്നതിനെയും അദ്ദേഹം എതിർത്തു. ഭരണഘടനയെ എതിർത്ത് സ്വന്തം നിയമങ്ങൾ നിർമിക്കാൻ ആർക്കും അവകാശമില്ലെന്നും അത്തരം ഫത്വ ഇറക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി കേസെടുക്കണമെന്നും റിസ്വി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ചില മുസ്ലിംകൾ ജമ്മു കശ്മീരിെല െഎ.എസ്. പ്രവർത്തനങ്ങളുടെ സ്വാധീനത്തിൽ പെട്ടിട്ടുണ്ട്. അത് രാജ്യത്ത് അക്രമം ഉണ്ടാവുന്നതിലേക്ക് നയിക്കുമെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും റിസ്വി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.