പ്രധാനമന്ത്രിക്ക് നിർമല സീതാരാമനിൽ അതൃപ്തി ഉണ്ടെങ്കിൽ രാജി ആവശ്യപ്പെടണം -പൃഥിരാജ് ചവാൻ
text_fieldsപൂണെ: പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പ്രീ ബജറ്റ് യോഗത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെ ഒഴിവാക്ക ിയതിനെതിരെ കോൺഗ്രസ് നേതാവ് പൃഥിരാജ് ചവാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിർമലാ സീതാരാമെൻറ പ്രവർത് തനങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ അവരോട് രാജി ആവശ്യപ്പെടുകയാണ് ചെയ്യേണ്ടതെന്ന് ചവാൻ വിമർശിച്ചു.
സാധാരണയ ായി ധനകാര്യമന്ത്രാലയമാണ് പ്രീ ബജറ്റ് യോഗം നടത്താറുള്ളത്. ധനമന്ത്രിയുടെ അധ്യക്ഷതയിലാണ് ബജറ്റിെൻറ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകാറുള്ളത്. മോദിയുടെ നേതൃത്വത്തിൽ 13 പ്രീ ബജറ്റ് വിദഗ്ധ കൂടിയാലോചനാ യോഗങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഒന്നിൽ പോലും നിർമല സീതാരാമനെ ക്ഷണിച്ചില്ല. ഇതിൽ നിന്നും മനസിലാകുന്നത് നിർമലയുടെ പ്രകടനത്തിൽ പ്രധാനമന്ത്രി തൃപ്തനല്ല എന്നതാണ്. എന്നാൽ അവരോട് രാജി ആവശ്യപ്പെടുകയാണ് ചെയ്യേണ്ടതെന്നും ചവാൻ പറഞ്ഞു.
ധനമന്ത്രിയെ പുറത്തുനിർത്തുന്നത് ധനമന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരെയുടെയും ആത്മവീര്യം ചോർത്തുന്ന നടപടിയാണ്. പ്രധാമന്ത്രിയാണ് ധനമന്ത്രാലയം നിയന്ത്രിക്കുന്നതെങ്കിൽ ബജറ്റ് പ്രസംഗം നിർമല സീതാരാമനെ കൊണ്ട് ചെയ്യിപ്പിക്കാതെ അതും സ്വന്തമായി ചെയ്യുകയാണ് വേണ്ടതെന്നും ചവാൻ വിമർശിച്ചു.
സമ്പദ്വ്യവസ്ഥയിൽ വൻ തകർച്ചയിലാണ്. വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്. പ്രതിശീർഷ വരുമാനത്തിലും വർധനവില്ല. ഇത്തരത്തിൽ മുന്നോട്ടുപോയാൽ അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു ട്രില്ല്യൺ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യത്തിൽ എത്താൻ കഴിയില്ലെന്നും പൃഥിരാജ് ചവാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.