മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ; അംഗങ്ങൾക്ക് വിപ്പ് നൽകി കോൺഗ്രസും ബി.ജെ.പിയും
text_fieldsന്യൂഡൽഹി: ലോക്സഭ പാസാക്കിയ മുത്തലാഖ് ബിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയ ിൽ അവതരിപ്പിക്കും. നിർബന്ധമായും ഹാജരാകണമെന്ന് കാണിച്ച് ബി.ജെ.പിയും കോൺഗ്രസും അം ഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. അതോടൊപ്പം, ബില്ലിനെതിരെ സഭയിൽ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കാൻ തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരും.
രാജ്യസഭയിലെ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിെൻറ നേതൃത്വത്തിലാണ് യോഗം വിളിച്ചത്. ബിൽ വിശദപഠനത്തിന് സഭാസമിതിക്ക് വിടാൻ രാജ്യസഭയിൽ പ്രതിപക്ഷം പ്രമേയം കൊണ്ടുവരും. കഴിഞ്ഞവർഷം കൊണ്ടുവന്ന മുത്തലാഖ് ബിൽ ലോക്സഭയിൽ പാസാക്കിയെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന് രാജ്യസഭയിൽ പാസാക്കാൻ സർക്കാറിന് സാധിച്ചിരുന്നില്ല. പഴയ ബിൽ പിൻവലിക്കാതെയാണ് സർക്കാർ പുതിയ ബില്ല് രാജ്യസഭയിൽ കൊണ്ടുവരുന്നത്. 244 അംഗങ്ങളുള്ള രാജ്യസഭയിൽ ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമില്ല. തങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന എ.െഎ.ഡി.എം.കെയുടെ അംഗങ്ങൾ പ്രതിപക്ഷ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചതും സർക്കാറിന് തിരിച്ചടിയാണ്.
ബില്ല് പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാറിന് വീണ്ടും ഓർഡിനൻസിറക്കേണ്ടിവരും. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭ 11നെതിരെ 245 വോട്ടിനാണ് പാസാക്കിയത്. രാജ്യസഭയിൽ യോജിക്കാവുന്ന കക്ഷികളുടെ പിന്തുണയോടെ ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.