മസ്തിഷ്കജ്വര മരണങ്ങൾ; കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് റിപ്പോർട്ട് തേടി സുപ്രീം കോടതി
text_fieldsമുസഫർപുർ/ന്യൂഡൽഹി: ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്കജ്വരം ബാധിച്ച് കുഞ്ഞുങ്ങ ൾ മരിച്ചുവീഴുന്നത് തുടരുന്നു. രോഗം ബാധിച്ച് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ മരിച്ച ശ്രീ കൃഷ്ണ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം ഒരു കുട്ടികൂടി മരണത്തിനു കീഴടങ്ങിയതോടെ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 152 ആയി.
സംസ്ഥാനത്തെ 38ൽ 20 ജില്ലകളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഇതിനു പുറമെ, അയൽ സംസ്ഥാനമായ മധ്യപ്രദേശിൽ കുട്ടി മരിച്ചത് മസ്തിഷ്കജ്വരം ബാധിച്ചാണെന്ന സംശയം ഉയർന്നിട്ടുണ്ട്.
ഇതിനിടെ, നൂറുകണക്കിന് കുട്ടികളുടെ മരണത്തിനിടയാക്കിയ മസ്തിഷ്കജ്വര വ്യാപനം സംബന്ധിച്ച് ബിഹാർ, ഉത്തർപ്രദേശ് സർക്കാറുകളോടും കേന്ദ്ര സർക്കാറിനോടും സുപ്രീംകോടതി വിശദീകരണം തേടി. ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അഭിഭാഷകനായ മനോഹർ പ്രതാപ് സമർപ്പിച്ച ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്.
അതേസമയം, കൂട്ട മരണത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ എന്നിവർക്കെതിരെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.