മുസഫർനഗർ കലാപം: മന്ത്രി അടക്കം ബി.ജെ.പി നേതാക്കൾക്ക് ജാമ്യമില്ലാ വാറൻറ്
text_fieldsമുസഫർനഗർ (യു.പി): 2013ലെ മുസഫർനഗർ വർഗീയ കലാപക്കേസിൽ യു.പി മന്ത്രി സുരേഷ് റാണ, മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യൻ, ബി.ജെ.പി എം.എൽ.എ സംഗീത് സോം, ഉമേഷ് മലിക് എന്നിവർക്ക് ജാമ്യമില്ലാ വാറൻറ്. ജനുവരി 19ന് കോടതിയിൽ ഹാജരാകാൻ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മധു ഗുപ്ത ആവശ്യപ്പെട്ടു.
വിേദ്വഷപ്രസംഗം നടത്തിയതിന് ഇവരെ വിചാരണ ചെയ്യാൻ സംസ്ഥാന സർക്കാറിെൻറ അനുമതി തേടി പ്രത്യേക അേന്വഷണസംഘം നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.2013 ആഗസ്റ്റിൽ നടന്ന മഹാപഞ്ചായത്തിൽ പ്രതികൾ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തിയെന്നാണ് ആരോപണം. അതിനടുത്ത മാസങ്ങളിലുണ്ടായ കലാപത്തിൽ 60ലേറെ പേർ മരിച്ചു. 40,000 പേർ പലായനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.