Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭയകേന്ദ്രം പീഡനം:...

അഭയകേന്ദ്രം പീഡനം: പെൺകുട്ടിക​െള അശ്ലീല പാട്ടുകൾക്ക്​ ചുവടുവെപ്പിച്ചെന്ന്​ സി.ബി.​െഎ

text_fields
bookmark_border
അഭയകേന്ദ്രം പീഡനം: പെൺകുട്ടിക​െള അശ്ലീല പാട്ടുകൾക്ക്​ ചുവടുവെപ്പിച്ചെന്ന്​ സി.ബി.​െഎ
cancel

പാട്​ന: ബിഹാറിലെ മുസഫർപുർ അഭയകേന്ദ്രത്തിൽ പീഡനത്തിനിരയായ അന്തേവാസികളായ പെൺകുട്ടികൾ അൽപ്പ വസ്​ത്രം ധരിച്ച് ​ അശ്ലീല പാട്ടുകൾക്ക്​ ചുവടുവെക്കാൻ നിർബന്ധിതരായിയെന്ന്​ സി.ബി.​െഎ. അശ്ലീല പാട്ടുകൾക്കൊത്ത്​ നൃത്തംവെപ്പിക ്കുക, മരുന്ന്​ കൊടുത്ത്​ മയക്കുക, കൂട്ടബലാത്​സംഗം ചെയ്യുക തുടങ്ങിയവയാണ്​ സർക്കാർ അഭയകേന്ദ്രങ്ങൾ അരങ്ങേറിയത െന്നും സി.ബി.​െഎ സമർപ്പിച്ച 73 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. പ്രധാനപ്രതിയും അഭയ​േകന്ദ്രം നടത്തിപ്പുകാരനുമായ ബ്രജേഷ്​ താക്കൂറി​െനതിരെയാണ്​ കുറ്റപത്രം തയാറാക്കിയത്​.

ബ്രജേഷ്​ താക്കൂർ പ്രധാനപ്രതിയായ കേസിൽ അഭയകേന്ദ്രം ജീവനക്കാരുൾപ്പെടെ 20 പേരാണ്​ പ്രതികൾ. ഇവർക്ക്​ എതിരെ പോക്​സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്​. അഭയകേന്ദ്രത്തിലെ കുട്ടികളെ ബ്രജേഷി​​​െൻറ ‘അതിഥി’കൾ ബലാത്​സംഗം ചെയ്​തു. ഇതി​െന എതിർത്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്​.

പത്തു വർഷത്തിലേറെയായി അഭയകേന്ദ്രത്തിൽ നടക്കുന്ന പീഡനം പുറത്തറിഞ്ഞത്​ ടാറ്റാ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സോഷ്യൽ സയൻസ്​ നടത്തിയ സ​ർവേയിലാണ്​. വൈദ്യപരി​​ശോധനയിൽ അഭയകേന്ദ്രത്തിലെ 42 പെൺകുട്ടികളിൽ 34 പേരും പീഡനത്തിന്​ ഇരയായി എന്ന്​ തെളിഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBImalayalam newsBrajesh ThakurMuzaffarpur shelter rape caseShelter home Rape Case
News Summary - Muzaffarpur Shelter: Girls Forced To Dance To Vulgar Songs, Raped: CBI -India News
Next Story