മുസഫർപുർ പീഡനം: കേസ് സാകേത് പോക്സോ കോടതിയിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ബിഹാറിലെ മുസഫർപുരിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായ കേസിെൻറ വിചാരണ ഡൽഹിയി ലെ സാകേത് പോസ്കോ കോടതിയിലേക്ക് മാറ്റാൻ സുപീംകോടതി ഉത്തരവിട്ടു. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഉറ പ്പുവരുത്തുന്നതിനായി കേസ് ബിഹാറിൽ നിന്നും ഡൽഹിയിലേക്ക് മാറ്റുകയാണെന്ന് കോടതി അറിയിച്ചു. കേസിൽ രണ്ടാഴ് ചക്കകം വിചാരണ തുടങ്ങി ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
കേസിൽ ബിഹാർ സർക്ക ാറിനെ വിമർശിച്ച സുപ്രീംകോടതി ഇതുവരെ സംഭവിച്ചതു തന്നെ അധികമാണെന്നും കുട്ടികളോട് ഒരിക്കലും ഇതുപോലെ പെരുമാറരുതെന്നും നിർദേശിച്ചു. കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങളുടെ ഉദ്യോഗസ്ഥർക്ക്പറഞ്ഞുകൊടുക്കണം. അവരോട് ദയകാണിക്കണമെന്നും കോടതി നിർദേശിച്ചു.
കേസന്വേഷിക്കുന്ന സി.ബി.െഎ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനെതിരെ സി.ബി.ഐക്കും കേന്ദ്രത്തിനുമെതിരെയും രൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. കേസ് അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥനെ പോലും മാറ്റരുതെന്ന കോടതി ഉത്തരവിനെ മറികടന്നാണ് സി.ബി.െഎ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഇത്തരത്തിൽ മുന്നോട്ടുപോകാൻ കഴിയില്ല. കോടതിയുടെ ഉത്തരവ് പാലിക്കാത്തതിൽ ഉത്‌കണ്‌ഠയുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സർക്കാർ അഭയകേന്ദ്രത്തിൽ അന്തേവാസികളായ 42 പെൺകുട്ടികളിൽ പ്രായപൂർത്തിയാകാത്ത 34 പേർ ലൈംഗിക പീഡനത്തിന് ഇരയായെന്ന എൻ.ജി.ഒയുടെ വെളിപ്പെടുത്തൽ വൻകോളിളക്കം സൃഷ്ടിച്ചിരുന്നു. കേസ് പിന്നീട് സി.ബി.െഎക്ക് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.