മുസഫർപുർ അഭയകേന്ദ്ര പീഡനം: 19 പ്രതികൾ കുറ്റക്കാർ
text_fieldsന്യൂഡൽഹി: ബിഹാറിലെ മുസഫർപുർ അഭയകേന്ദ്രത്തിലെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച േകസിൽ 19 പ്രതികൾ കുറ്റക് കാർ. പ്രധാനപ്രതിയും അഭയേകന്ദ്രം നടത്തിപ്പുകാരനുമായ ബ്രജേഷ് താക്കൂർ അടക്കമുള്ളവരെയാണ് ഡൽഹി സാകേത് പോക്സോ ക ോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ബ്രജേഷ് താക്കൂർ അടക്കം 20 പേർക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. സി.ബി.െഎ കോടതിയിൽ സമർപ്പിച്ച 73 പേജുള്ള കുറ്റപത്രത്തിലെ പ്രതികളിൽ എട്ടു പേർ സ്ത്രീകളും 12 പേർ പുരുഷന്മാരുമാണ്. കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരായ സേവാ സങ്കൽപ ഏവം വികാസ് സമിതിയുടെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് മാനസികവും ശാരീരികവും ലൈംഗികവുമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
പത്തു വർഷത്തിലേറെയായി അഭയകേന്ദ്രത്തിൽ നടക്കുന്ന പീഡനം പുറത്തറിഞ്ഞത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസ് നടത്തിയ സർവേയിലാണ്. വൈദ്യപരിശോധനയിൽ അഭയകേന്ദ്രത്തിലെ 42 പെൺകുട്ടികളിൽ 34 പേരും പീഡനത്തിന് ഇരയായി എന്ന് തെളിഞ്ഞിരുന്നു.
അഭയകേന്ദ്രത്തിലെ കുട്ടികളെ ബ്രജേഷിന്റെ ‘അതിഥി’കൾ ബലാത്സംഗം ചെയ്തെന്നും ഇതിെന എതിർത്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. അശ്ലീല പാട്ടുകൾക്കൊത്ത് നൃത്തംവെപ്പിക്കുക, മരുന്ന് കൊടുത്ത് മയക്കുക, കൂട്ടബലാത്സംഗം ചെയ്യുക തുടങ്ങിയവ സർക്കാർ അഭയകേന്ദ്രങ്ങളിൽ അരങ്ങേറിയിരുന്നു.
2019 ഫെബ്രുവരി ഏഴിനാണ് പീഡന കേസിന്‍റെ വിചാരണ ബിഹാറിൽ നിന്ന് ഡൽഹി സാകേത് പോക്സോ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. അഭയ കേന്ദ്രത്തിലെ പീഡനം പുറത്തു വന്നതിനെ തുടർന്ന് ബിഹാർ മന്ത്രി മഞ്ജു വർമക്ക് സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.