മുസഫർപുരിലെ കുഞ്ഞുങ്ങളുടെ മരണം:പുറത്തുവരുന്നത് ദാരിദ്ര്യത്തിെൻറയും അവഗണനയുടെയും കഥകൾ
text_fieldsമുസഫർപുർ: ദരിദ്രരാജ്യങ്ങളിലെ കുഞ്ഞുങ്ങളുടെ അനാരോഗ്യത്തെ കുറിച്ചുള്ള വാർത്തക ളാണ് ലോകം പതിവായി കേൾക്കാറുള്ളത്. എന്നാൽ, ആഫ്രിക്കൻ നാടുകളെപോലും കടത്തിവെട്ടും വിധം ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ് ഇന്ത്യയിലെ മുസഫർപുരി ലെ കുഞ്ഞുങ്ങളുടെ കൂട്ട മരണം. 126 കുരുന്നുകളാണ് കടുത്ത മസ്തിഷ്ക ജ്വരത്തിെൻറ ഇരകളാ യി ആഴ്ചകൾക്കുള്ളിൽ ജീവൻ വെടിഞ്ഞത്. ചൊവ്വാഴ്ച രാത്രി ശ്രീകൃഷ്ണ മെഡിക്കൽ കോളജ ിൽ 20 കുട്ടികൾ കൂടി മരിച്ചതോടെയാണ് ഇത്. നിരവധി കുട്ടികൾ ഗുരുതരാവസ്ഥയിൽ ബിഹാർ തലസ്ഥാനമായ പട്നയിലെ ആശുപത്രികളിൽ കഴിയുന്നുമുണ്ട്.
ജൂൺ ഒന്നു മുതൽ അസുഖം ബാധിച്ച് 372 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഈ ആശുപത്രിയിൽ മാത്രം 93 കുട്ടികൾ ഇതുവരെയായി മരിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടികളെ പട്നയിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയതായും അവർ അറിയിച്ചു. കെജ്രിവാൾ ആശുപത്രിയിൽ ജൂൺ ഒന്നു മുതൽ 146 പേർ ചികിത്സ തേടി. ഇവിടെ 19 കുട്ടികൾ മരിച്ചു. മഹാമാരി നിയന്ത്രിക്കുന്നതിനു വേണ്ട നടപടി എടുക്കുന്നതിൽ സംസ്ഥാന-കേന്ദ്ര സർക്കാറുകൾ പരാജയപ്പെട്ടുവെന്ന രൂക്ഷവിമർശനമാണ് പല ഭാഗങ്ങളിൽനിന്നും ഉയരുന്നത്. ‘എൻസിഫലൈറ്റിസ്’ അഥവാ മസ്തിഷ്ക ജ്വരം രണ്ടു ദശകങ്ങളായി തുടരുന്നുണ്ടെങ്കിലും അത് ഗൗരവത്തിലെടുക്കാത്ത ഭരണകൂടമാണ് പ്രതിസ്ഥാനത്തെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
വിഷയത്തിൽ അധികൃതരുടെ ഉദാസീനത വ്യക്തമാക്കുന്നതാണ് ബിഹാർ ചീഫ് സെക്രട്ടറി ദീപക് കുമാറിെൻറ വാക്കുകൾ. 1995നുശേഷം ബിഹാറിൽ വർഷാവർഷം പൊട്ടിപ്പുറപ്പെടുന്ന ‘എൻസിഫലൈറ്റിസി’െൻറ യഥാർഥ കാരണം കണ്ടെത്താനാവാതെ സർക്കാർ അനിശ്ചിതത്വത്തിലാണെന്ന് ബിഹാർ ചീഫ് സെക്രട്ടറി പരസ്യമായി സമ്മതിച്ചു. ഇത് വൈറസ് ആണോ, ബാക്ടീരിയ ആണോ വിഷാംശമാണോ എന്ന കാര്യത്തിൽ തീർപ്പില്ലെന്നും ലിച്ചിപ്പഴത്തിൽ നിന്നാണോ പോഷകാഹരക്കുറവാണോ ചൂടു കൂടിയതിെൻറ പേരിലാണോ എന്ന കാര്യവും അറിയില്ലെന്ന് ദീപക് കുമാർ പറഞ്ഞു.
മരിച്ച കുട്ടികളിൽ അധികവും ദിലിത്-പിന്നാക്ക വിഭാഗങ്ങളിൽപെട്ടവരാണ്. അടിയന്തരവും പര്യാപ്തവുമായ ചികിത്സ സൗകര്യങ്ങൾ ആശുപത്രികളിൽ ഇവർക്ക് ലഭ്യമാക്കുന്നില്ല. മരണത്തിെൻറ മാനുഷികവശങ്ങൾ എല്ലായ്പോഴും പരിണഗിക്കപ്പെടാതെ പോവുകയാണെന്ന് മുസഫർപുർ നിവാസിയായ ഡോ. അരുൺ ഷാ പറയുന്നു. രോഗത്തിന് കാരണമാവുന്ന 20 വർഷം മുമ്പുള്ള അതേ സാഹചര്യമാണ് ഇപ്പോഴുള്ളത്. കടുത്ത ദാരിദ്ര്യവും പട്ടിണിയും മൂലം ലിച്ചിത്തോട്ടങ്ങളിൽനിന്ന് കുട്ടികൾ പഴം പറിച്ചു കഴിക്കുകയാണ്. എന്നാൽ, പോഷകാഹാരക്കുറവ് എന്ന പ്രധാന പ്രശ്നം വഴിതിരിച്ചുവിടാനാണ് ബിഹാർ സർക്കാർ ശ്രമിക്കുന്നതെന്നും അരുൺ ഷാ ആരോപിച്ചു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ബിഹാർ സർക്കാറിനും നോട്ടീസ് അയച്ചു. മനുഷ്യാവകാശ ലംഘനമെന്ന നിലയിൽ വിഷയത്തെ പരിഗണിച്ച കമീഷൻ നിഷ്കളങ്കരായ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. ലിച്ചിപ്പഴത്തിൽ നിന്നാണ് രോഗം പിടിപെടുന്നതെന്ന റിപ്പോർട്ടുകൾക്കിടെ അത് ലബോറട്ടറിയിൽ പരിശോധനക്ക് വിേധയമാക്കാൻ ഭക്ഷ്യസുരക്ഷ കമീഷണറോട് ബിഹാർ സർക്കാർ ഉത്തരവിട്ടു.
വിശന്നൊട്ടിയ കുഞ്ഞുവയറ്റിൽ
വിഷമായി ലിച്ചി?
കുഞ്ഞുങ്ങളെ ബാധിച്ച രോഗത്തിെൻറ പ്രധാന കാരണങ്ങൾ കഠിനമായ ചൂടും തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന ലിച്ചിപ്പഴത്തിൽ നിന്നുള്ള വിഷാംശവുമാണെന്നുമാണ് ഡൽഹിയിലെ നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ പഠനത്തിൽ പറയുന്നത്. മതിയായ ഭക്ഷണം ലഭിക്കാത്തതുമൂലം കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികൾ വിശന്ന വയറ്റിൽ ലിച്ചിപ്പഴം കഴിച്ച് ഉറങ്ങാൻ കിടക്കുേമ്പാൾ ഇവരുടെ രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് ക്രമാതീതമായി കുറയുമെന്നും ഇത് അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും നയിക്കുമെന്നും പഠനം നടത്തിയ സംഘത്തിലെ അംഗമായ ഡോ. ജോൺ പറയുന്നു. പട്ടിണി കിടക്കുന്ന ഈ കുഞ്ഞുങ്ങളുടെ തലച്ചോറിനെ ലിച്ചിപ്പഴത്തിൽ കണ്ടുവരുന്ന മീഥൈൽ സൈേക്ലാപ്രോപിൽ -ൈഗ്ലസിൻ എന്ന വിഷാംശം ബാധിച്ചതായി കണ്ടെത്തിയെന്നും ഇവർ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. മുസഫർപുർ ജില്ല പബ്ലിക് റിലേഷൻസ് ഒാഫിസർ കമാൽ കുമാർ സിങ് നേരത്തേ പുറത്തിറക്കിയ വാർത്തക്കുറിപ്പും ഇക്കാര്യം ശരിവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.