വാക്കുകളല്ല, എന്റെ പ്രവർത്തനങ്ങൾ നിങ്ങളോട് സംസാരിക്കും -സത്യപ്രതിജ്ഞക്കു ശേഷം ചന്ദ്രചൂഡ്
text_fieldsന്യൂഡൽഹി: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തിരിക്കയാണ്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. വാക്കുകൾക്കല്ല, പ്രവർത്തനങ്ങൾക്കാണ് മൂൻതൂക്കമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.
സാധാരണ പൗരൻമാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് മുഖ്യപരിഗണനയെന്ന് സത്യപ്രതിജ്ഞക്കു ശേഷം ചന്ദ്രചൂഡ് പറഞ്ഞു. ജുഡീഷ്യൽ നടപടികളിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. 2024 നംവംബർ 10 വരെയാണ് ചന്ദ്രചൂഡിന്റെ കാലാവധി.
യു.യു. ലളിതിന്റെ പിൻഗാമിയായാണ് ചന്ദ്രചൂഡ് സ്ഥാനമേറ്റത്. ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ഇദ്ദേഹം. ഏഴുവർഷമാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.