Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ ഫലം കാത്തിരിക്കവെയായിരുന്നു അമ്മായിയുടെ മരണം; മോർച്ചറികൾ നിറഞ്ഞിരുന്നു- തുണയായത്​ ഗുരുദ്വാര
cancel
Homechevron_rightNewschevron_rightIndiachevron_right'കോവിഡ്​ ഫലം...

'കോവിഡ്​ ഫലം കാത്തിരിക്കവെയായിരുന്നു അമ്മായിയുടെ മരണം; മോർച്ചറികൾ നിറഞ്ഞിരുന്നു- തുണയായത്​ ഗുരുദ്വാര'

text_fields
bookmark_border

പട്യാല: യാചിക്കും, വായ്​പ ചോദിക്കും, ഒന്നും കിട്ടാതെ കരയും- പരിസരത്തെ ആശുപത്രിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞ അമ്മായിക്ക്​ ഒരു ദിവസം മുഴുവൻ ഓക്​സിജ​ൻ സിലിണ്ടർ തിരഞ്ഞ എ​െൻറ കുടുംബം അനുഭവിച്ചുതീർത്തത്​ ആരോടു പറയാൻ. അറിയുന്നവർക്കൊക്കെ വിളിച്ചുനോക്കി, ഒരു ക്ലിനിക്കിൽ ചെന്നു ​യാചിച്ചു. ഒന്നും നടക്കുന്നില്ലെന്നുവന്നപ്പോൾ പൊട്ടി​ക്കരഞ്ഞു. അപ്പോഴാണ്​ അറിയുന്നത്​, അവർ എന്നേന്നേക്കുമായി നഷ്​ടമായെന്ന്​. ഈ വലിയ ലോകം തീരെ ചെറുതായെന്ന്​ തോന്നി. മുറി നിറഞ്ഞ്​ കരച്ചിലും വേദനയും. അന്ത്യയാത്ര പറയേണ്ട അവസാന സമയം. കോവിഡ്​ പരിശോധന ഫലം കാത്തിരി​ക്കവെ ഹൃദയാഘാതം വന്നായിരുന്നു മരണം. ആ ഫലം മാത്രം വൈകി- ഡൽഹിയിലെ ഒരു അനുഭവം മാത്രമാണിത്​.

പുതിയ കോവിഡ്​ കാലത്ത്​ വെറുതെ സങ്ക​ടപ്പെട്ടിരിക്കൽ കൊണ്ട്​ ഒന്നും നടക്കില്ലെന്ന്​ ഇവർ പറയുന്നു. കാര്യങ്ങൾ നടത്തിക്കിട്ടാൻ ഓടി​ക്കൊണ്ടേയിരിക്കണം. ആദ്യം ചികിത്സക്കാണെങ്കിൽ മരണമുറപ്പിച്ചാൽ പിന്നെ മോർച്ചറി തെരയണം. മറവു ചെയ്യാൻ ഇടം കണ്ടെത്തണം, അങ്ങനെ പലതും പലതും.

നാലു മണിക്കാണ്​ ഇവരുടെ അമ്മായി മരിക്കുന്നത്​. രാത്രി അവരെ കിടത്താൻ മോർച്ചറി തിരച്ചിലായിരുന്നു ആദ്യം. സംസ്​കരണം പകലിൽ മാത്രമേ നടക്കൂ. കോവിഡ്​ ബാധിച്ച മരിച്ചവരെ വീട്ടിലേക്ക്​ കൊണ്ടുവരാനാകാത്തിനാൽ​ മോർച്ചറിയിൽ കിടത്താതെ തരമില്ല. അതുപോലും ലഭിച്ചില്ലെന്നായിരുന്നു ഒരു കുടുംബത്തി​െൻറ വേദന.

രാത്രി 11 മണി വരെ അലച്ചിലായിരുന്നു. അ​േ​പ്പാഴാണ്​ ഒരു കുടുംബ സുഹൃത്ത്​ വഴി ഒരു ഗുരുദ്വാരയെ കുറിച്ച്​ അറിയുന്നത്​. അവരെ ബന്ധപ്പെട്ടപ്പോൾ പിന്നെ എല്ലാം സുഗമം. അടിയന്തരമായി മോർച്ചറി സജ്ജീകരിച്ച്​ അവർ തന്നെ ആശുപത്രിയിലെത്തി മൃതദേഹവുമായി ഗുരുദ്വാരയിലേക്ക്​. മതവും ജാതിയുമൊന്നും അവർ ചോദിച്ചില്ല. എല്ലാം സൗജന്യമായിരുന്നു.

ഈ സ്​നേഹം തങ്ങളുടെ മതം പഠിപ്പിച്ചതാണെന്ന്​ പറയുന്നു, ഡൽഹി സിഖ്​ ഗുരുദ്വാര മാനേജിങ്​ സമിതി അംഗം സത്​ബീർ സിങ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidDelhiA gurudwara
News Summary - My aunt died waiting for her Covid result. Mortuaries were full. A gurudwara rescued us
Next Story