യു.പിയിൽ ബലാത്സംഗകേസിൽ 20 വർഷം ജയിലിൽ കിടന്നയാൾ നിരപരാധിയെന്ന് കോടതി
text_fieldsലഖ്നോ: ബലാത്സംഗകേസിൽ 20 വർഷത്തിന് തടവ് അനുഭവിച്ച മധ്യവയസ്കൻ നിരപരാധിയെന്ന് കോടതി. അലഹബാദ് ഹൈകോടതിയാണ് ബലാത്സംഗകേസിൽ വിഷ്ണു തിവാരി എന്നയാളെ കുറ്റവിമുക്തനാക്കിയത്. ആഗ്ര ജയിലിൽ നിന്ന് ബുധനാഴ്ച വൈകുന്നേരം വിഷ്ണു തിവാരി പുറത്തിറങ്ങി.
2000, സെപ്റ്റംബർ 16നാണ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബലാത്സംഗം, പട്ടികജാതി-പട്ടിക വർഗക്കാർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. മൂന്ന് വർഷത്തിന് ശേഷം ലാലിത്പൂരിലെ കോടതി വിഷ്ണു തിവാരിയെ 10 വർഷം തടവിന് ശിക്ഷിച്ചു. പിന്നീട് എസ്.സി, എസ്.ടി ആക്ട് പ്രകാരം ജീവപര്യന്തം തടവിനും ഇയാളെ ശിക്ഷിച്ചു.
ഗ്രാമത്തിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു ഇയാൾെക്കതിരായ പരാതി. പെൺകുട്ടിക്ക് നേരെ ബലാത്സംഗശ്രമമുണ്ടായിട്ടില്ലെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായതായി അലഹബാദ് ഹൈകോടതി അറിയിച്ചു. പീഡനത്തിനിരയായെന്ന് പറയുന്ന യുവതിക്ക് ആന്തരികമായ മുറിവുകളില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് വിഷ്ണു തിവാരിയെ അലഹാബാദ് ഹൈകോടതി കുറ്റവിമുക്തനാക്കിയത്.
കഴിഞ്ഞ 20 വർഷമായി താൻ ജയിലിലാണ്. എന്‍റെ കുടുംബവും ശരീരവും തകർന്നിരിക്കുന്നു. എനിക്ക് ഒരു സഹോദരൻ മാത്രമാണുള്ളത്. ഞാൻ വിവാഹം കഴിച്ചിട്ടില്ല. ജയിലിലെ അടുക്കളയിൽ ജോലിയെടുത്താണ് എന്‍റെ കൈകൾ ഇങ്ങനെയായത്. ജയിലിൽ നിന്നിറങ്ങുേമ്പാൾ അധികൃതർ നൽകിയ 600 രൂപ മാത്രമാണുള്ളതെന്നും വിഷ്ണു തിവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.