'എന്റെ രാജ്യം സുഖപ്പെടുകയാണ്' ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി പ്രകാശ് രാജ്
text_fieldsമംഗളുരു: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ മഹാസഖ്യത്തിന്റെ വിജയത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ച് നടന് പ്രകാശ് രാജ്.
'അമേരിക്കയുടെ സമയം അവസാനിച്ചു. ഇന്നിനി ബീഹാര്‍. എന്നാണ് എന്റെ രാജ്യം സുഖപ്പെടാന്‍ തുടങ്ങിയിരിക്കുന്നു..' എന്നാണ് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. ബിഹാറില്‍ എന്‍.ഡി.എ ഭരണം അവസാനിക്കുമെന്ന പ്രതീക്ഷയാണ് പ്രകാശ് രാജ് പങ്കുവെച്ചത്.
ABKI BAAR in America is over...today is BIHAR ... hope my country has begun HEALING #justasking
— Prakash Raj (@prakashraaj) November 10, 2020
അതേസമയം, ബിഹാറിലെ ആദ്യ സൂചനകള്‍ മഹാ ഗഡ്ബന്ധന് അനുകൂലമാണ്. നിലവില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം മുന്നിട്ടു നില്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ ആര്.ജെ.ഡിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ആര്.ജെ.ഡിമാറുന്നതോടൊപ്പം തേജസ്വി യാദവ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.