ഇന്ത്യയിലെ സമ്പന്ന പട്ടികയിൽ 48ാമൻ, പ്രഭാതഭക്ഷണം പഴങ്കഞ്ഞി; ആരോഗ്യ രഹസ്യം വെളിപ്പെടുത്തി ശ്രീധർ വെമ്പു
text_fieldsകഴിഞ്ഞ ഒരു വർഷമായി പ്രഭാത ഭക്ഷണം പഴങ്കഞ്ഞിയാണെന്ന് വെളിപ്പെടുത്തി ആഗോള ടെക് കമ്പനിയയായ സോഹോയുടെ സി.ഇ.ഒയും ഇന്ത്യയിലെ 48ാമത് സമ്പന്നനുമായ ശ്രീധർ വെമ്പു. തനിക്കുണ്ടായിരുന്ന അസുഖങ്ങൾ പഴങ്കഞ്ഞി കുടിച്ചു തുടങ്ങിയതോടെ അവസാനിച്ചുവെന്നും ശ്രീധർ വെമ്പു ട്വീറ്റിൽ പറഞ്ഞു.
'കഴിഞ്ഞ ഒരു വർഷമായി ദിവസവും എന്‍റെ പ്രഭാതഭക്ഷണം പഴങ്കഞ്ഞിയാണ്. ഈ ഭക്ഷണക്രമം എന്‍റെ പതിവായിക്കഴിഞ്ഞു. എനിക്കുണ്ടായിരുന്ന ഇറിറ്റബിൾ ബോവൽ സിൻഡ്രോം എന്ന അസുഖം ഇതോടെ ഭേദമായിരിക്കുന്നു. അലർജി പ്രശ്നങ്ങളും കുറഞ്ഞുവന്നു. ഈ അസുഖം കാരണം പ്രയാസമനുഭവിക്കുന്ന ആർക്കെങ്കിലും പ്രയോജനമാകുമെന്ന പ്രതീക്ഷയോടെയാണ് ഇത് പറയുന്നത്' -ശ്രീധർ വെമ്പു ട്വീറ്റ് ചെയ്തു.
പ്രമുഖരുൾപ്പെടെ നിരവധി പേരാണ് ട്വീറ്റിനോട് പ്രതികരിച്ചത്. വിവിധയിടങ്ങളിലെ വ്യത്യസ്തമായ പഴങ്കഞ്ഞി റെസിപ്പികളും കമന്‍റുകളായി വന്നിട്ടുണ്ട്.
രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കേരളത്തിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം ശ്രീധർ വെമ്പു സൂചന നൽകിയിരുന്നു. ഫോബ്സിന്‍റെ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 48ാം സ്ഥാനത്താണ് ശ്രീധർ വെമ്പു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.