എന്റെ മകൾ ഭർത്താവിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി, ഇത് ഭാര്യയുടെ മഹത്വം -സുധ മൂർത്തി
text_fieldsലണ്ടൻ: ഋഷി സുനകിനെ പ്രധാനമന്ത്രിയാക്കുന്നതിൽ അദ്ദേഹത്തിന്റെ ഭാര്യയും തന്റെ മകളുമായ അക്ഷത മൂർത്തിയുടെ പങ്ക് വെളിപ്പെടുത്തി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മൂർത്തി. സുനകിന്റെ പെട്ടെന്നുള്ള അധികാരാരോഹണം സാധ്യമാക്കിയത് മകളാണെന്ന് സുധ മൂർത്തി പറഞ്ഞു.
‘ഞാൻ എന്റെ ഭർത്താവിനെ ഒരു ബിസിനസുകാരനാക്കി. എന്നാൽ, എന്റെ മകൾ അവരുടെ ഭർത്താവിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി. ഭാര്യയുടെ മഹത്വമാണ് ഇതിന് കാരണം. എങ്ങനെ ഒരു ഭാര്യക്ക് അവരുടെ ഭർത്താവിനെ മാറ്റിയെടുക്കാം എന്ന് ഇതിലൂടെ കാണാനാവും. എന്നാൽ, എനിക്കെന്റെ ഭർത്താവിനെ മാറ്റിയെടുക്കാൻ കഴിഞ്ഞില്ല. എനിക്ക് അദ്ദേഹത്തെ ഒരു ബിസിനസുകാരനാക്കാനേ കഴിഞ്ഞുള്ളൂ’, എന്നിങ്ങനെയാണ് സുധ മൂർത്തി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്.
സുനകിന്റെ ഡയറ്റിൽ ഉൾപ്പെടെ അക്ഷതക്ക് പ്രധാന പങ്കുണ്ടെന്നും സുധ മൂർത്തി വെളിപ്പെടുത്തി. എല്ലാ വ്യാഴാഴ്ചയും വ്രതമെടുക്കുന്ന പാരമ്പര്യം ഞങ്ങൾക്കുണ്ട്. ഇൻഫോസിസ് തുടങ്ങിയത് വ്യാഴാഴ്ചയാണ്. സുനക് അക്ഷതയെ വിവാഹം ചെയ്തതും വ്യാഴാഴ്ചയാണ്. എല്ലാം ആരംഭിക്കുന്നത് വ്യാഴാഴ്ചകളിൽ ആകുന്നത് എന്തുകൊണ്ടാണെന്ന് വിവാഹശേഷം സുനക് ചോദിച്ചപ്പോൾ തങ്ങൾ രാഘവേന്ദ്ര സ്വാമിയുടെ അടുത്ത് പോകാറുണ്ടെന്നും അദ്ദേഹം എല്ലാ വ്യാഴാഴ്ചകളിലും വ്രതമെടുക്കാറുണ്ടെന്നുമാണ് പറഞ്ഞത്. ഇപ്പോൾ വ്യാഴാഴ്ചകളിൽ സുനക് വ്രതമെടുക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി.
2009ലാണ് ഋഷി സുനക് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മകൾ അക്ഷത മൂർത്തിയെ വിവാഹം ചെയ്തത്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 42ാം വയസ്സിലാണ് ഋഷി സുനക് അധികാരമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.