അന്ന് അദ്വാനിയുടെ രഥം തടഞ്ഞത് ലാലു; നാളെ മോദിരഥം തടയുക നിതീഷ് -തേജസ്വി യാദവ്
text_fieldsപട്ന: ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ രഥയാത്ര ബിഹാറിന്‍റെ മണ്ണിൽ തടഞ്ഞത് തന്‍റെ പിതാവും അന്നത്തെ മുഖ്യമന്ത്രിയുമായ ലാലുപ്രസാദാണെങ്കിൽ, മോദിരഥം 2024ൽ തടഞ്ഞു നിർത്താൻപോകുന്നത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറായിരിക്കുമെന്ന് ആർ.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.
സമുദായ സൗഹാർദത്തിന് ഭീഷണി ഉയർത്തുന്നത് ചൂണ്ടിക്കാട്ടി 1990ൽ രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തത് ലാലുപ്രസാദ് മുഖ്യമന്ത്രിയായിരിക്കേയാണ്. ഈ സംഭവമാണ് തേജസ്വി ഓർമിപ്പിച്ചത്.
രാജ്യത്തിന്‍റെ ചരിത്രംതന്നെ മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ് മോദിസർക്കാർ നടത്തുന്നതെന്ന് തേജസ്വി പറഞ്ഞു. സിംഹാസനത്തിലിരിക്കുന്ന സ്വേച്ഛാധിപതി തന്‍റെ ചിന്തകളെല്ലാം നടപ്പാക്കാൻ ഉത്തരവിടുകയാണ്. അത് ശരിയോ തെറ്റോ, ഭരണഘടനാപരമോ എന്ന ചോദ്യമൊന്നുമില്ല. ജനാധിപത്യം അപകടത്തിലാണ്. ഭരണഘടന ദുർവ്യാഖ്യാനിക്കപ്പെടുന്നു. ജനകീയ വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തുമ്പോൾ പള്ളി-അമ്പലം, ഹിന്ദു-മുസ്ലിം ചർച്ചയാണ് ബി.ജെ.പി നടത്തുന്നത്. വിദ്വേഷ പ്രസംഗത്തിലൂടെ സമൂഹത്തിൽ വിഷം കയറ്റുകയാണ് ബി.ജെ.പി നേതാക്കളെന്നും തേജസ്വി യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.