തൻെറ ഹിന്ദുത്വം ബി.ജെ.പിയിൽ നിന്നും വിഭിന്നം -ഉദ്ധവ് താക്കറെ
text_fieldsമുംബൈ: തൻെറ ഹിന്ദുത്വം ബി.ജെ.പിയിൽ നിന്നും വിഭിന്നമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉ ദ്ധവ് താക്കറെ. അധികാരം നേടുകയെന്നത് തൻെറ ഹിന്ദുത്വത്തിൻെറ ഭാഗമല്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
ഞങ്ങൾ രണ്ടുപേരുടെയും ആശയം ഒരുപോലെയല്ല. ഹിന്ദുരാഷ്ട്രം വേണമെന്ന് തനിക്ക് ആഗ്രഹമില്ല. അതൊരിക്കലും സമാധാനം കൊണ്ടു വരില്ല. മതം ഉപയോഗിച്ച് അധികാരം പിടിക്കുന്നത് തൻെറ ഹിന്ദുത്വമല്ലെന്നും താക്കറെ കൂട്ടിച്ചേർത്തു.
രാജ്യത്ത് ഒരാൾ മതത്തിൻെറ പേരിൽ മറ്റൊരാളെ കൊല്ലുന്നത് ഹിന്ദുരാഷ്ട്രത്തിൻെറ ഭാഗമല്ല. ഞാൻ അതല്ല പഠിച്ചിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമം പൗരത്വം തിരിച്ചെടുക്കാനുള്ളതല്ല നൽകാനുള്ളതാണ്. പൗരത്വം തെളിയിക്കുക എന്നത് ഹിന്ദുകൾക്കും മുസ്ലിംകൾക്കും ബുദ്ധിമുട്ടാണ്. അങ്ങനെയൊരു സ്ഥിതി ഉണ്ടാവാതിരിക്കട്ടെ എന്നാണ് തൻെറ ആഗ്രഹമെന്നും ഉദ്ധവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.