Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി മ്യാന്മറിൽ;...

മോദി മ്യാന്മറിൽ; സന്ദർശനം റോഹിങ്ക്യൻ അഭയാർഥി പ്രശ്​നമധ്യേ

text_fields
bookmark_border
മോദി മ്യാന്മറിൽ; സന്ദർശനം റോഹിങ്ക്യൻ അഭയാർഥി പ്രശ്​നമധ്യേ
cancel
നയ്​പിഡാവ്​: ചൈനയിലെ ബ്രിക്​സ്​ ഉച്ച​േകാടിക്കുശേഷം പ്രധാനമ​ന്ത്രി നരേന്ദ്ര മോദി മ്യാന്മറിൽ എത്തി. തലസ്​ഥാനമായ നയ്​പിഡാവിൽ ഇറങ്ങിയ അദ്ദേഹത്തെ പ്രസിഡൻറ്​ ഹിതിൻ ക്യോവ്​ സ്വീകരിച്ചു.  വിദേശകാര്യ മന്ത്രാലയ വക്​താവ്​ രവീഷ്​ കുമാർ ഇതി​​െൻറ ചിത്രങ്ങൾ ട്വീറ്റ്​ ചെയ്​തു. ഇരു നേതാക്കളും ചേർന്ന്​ ഗാർഡ്​ ഒാഫ്​ ഒാണർ പരിശോധിച്ചു. മ്യാന്മർ പ്രസിഡൻറും സമാധാന നൊബേൽ ജേതാവുമായ ഒാങ്​സാൻ സൂചിയുമായി ഇന്ന്​ മോദി കൂടിക്കാഴ്​ച നടത്തും. 

റാഖൈൻ സംസ്​ഥാനത്ത്​ റോഹിങ്ക്യൻ വംശജർക്കെതിരെ ക്രൂരമായ വംശീയാതിക്രമങ്ങൾ നടമാടുന്നതിനിടെയാണ്​ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മ്യാന്മർ സന്ദർശനം. സമീപ രാജ്യങ്ങളിലേക്കുള്ള റോഹിങ്ക്യൻ വംശജരുടെ കൂട്ടപ്പലായനം സംബന്ധിച്ച വിഷയം ചർച്ചക്കിടെ മോദി ഉന്നയിക്കുമെന്ന്​ കരുതുന്നു. രാജ്യത്ത്​ എത്തുന്ന അഭയാർഥികളുടെ കാര്യത്തിൽ ഇന്ത്യ നേരത്തേ ഉത്​കണ്​ഠ പ്രകടിപ്പിച്ചിരുന്നു. 40,000ത്തോളം റോഹിങ്ക്യകൾ ഇന്ത്യയിൽ അനധികൃതമായി തങ്ങുന്നുണ്ടെന്നാണ്​  കണക്ക്​. ഇവരെ നാടുകടത്താനുള്ള ആലോചനയും കേന്ദ്ര ഭരണകൂടം നടത്തുന്നുണ്ട്​. 

രാജ്യസുരക്ഷ, തീവ്രവാദ പ്രതിരോധം, വാണിജ്യം, നിക്ഷേപം, അടിസ്​ഥാന സൗകര്യ വികസനം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയും മ്യാന്മറും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്​തി​െപ്പടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചയും ഇരു നേതാക്കള​ും നടത്തിയേക്കും. മ്യാന്മറിലേക്കുള്ള മോദിയുടെ പ്രഥമ നയതന്ത്ര സന്ദർശനമാണിത്​. ആസിയാൻ -ഇന്ത്യ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിന്​ 2014ൽ മോദി മ്യാന്മർ സന്ദർശിച്ചിരുന്നു. മ്യാന്മർ പ്രസിഡൻറ്​ ഒാങ്​സാൻ​ സൂചി കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Htin Kyawmalayalam newsRohingya refugees
News Summary - Myanmar president Htin Kyaw welcomes PM Narendra Modi- India news
Next Story