മൈസൂരു-ബംഗളൂരു പാത: അതിവേഗം പിടിക്കാൻ റഡാർ ഗൺ
text_fieldsബംഗളൂരു: മൈസൂരു-ബംഗളൂരു പത്തുവരി അതിവേഗപാതയിൽ അപകടങ്ങൾ കൂടിയതോടെ ഇവിടെ റഡാർ ഗണ്ണുകൾ ഉപയോഗിച്ചുള്ള പരിശോധന ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. വാഹനങ്ങളുടെ അമിത വേഗം ഇതിലൂടെ കണ്ടെത്തും. രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിലാണ് നടപടി തുടങ്ങിയത്. നൂറുകിലോമീറ്ററിനുമുകളിൽ വേഗത്തിലുള്ള വാഹനങ്ങൾ കണ്ടെത്തി പിഴ ചുമത്തും. വാഹനങ്ങളുടെ നമ്പർ േപ്ലറ്റ് ഉൾപ്പെടെയുള്ള ചിത്രങ്ങൾ റഡാറുകളിലെ കാമറകൾ പകർത്തും.
അതിവേഗപാതയിൽ 2023 ജനുവരി മുതൽ ഇതുവരെ ഉണ്ടായത് 132 വാഹനാപകടങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്തത് മാർച്ച് 12നാണ്. അന്നുമുതൽ ഇതുവരെയുണ്ടായത് നൂറു അപകടങ്ങളുമാണ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പേ പാത ഭാഗികമായി തുറന്നുകൊടുത്തിരുന്നു.
അപകടങ്ങൾ കൂടിയതോടെ പൊലീസും ഗതാഗതവകുപ്പും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പാതയിൽ ചന്നപട്ടണ മുതൽ മാണ്ഡ്യ വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടമരണങ്ങൾ നടന്നത്. ജൂൺ 30 വരെ ഈ ഭാഗത്ത് 172 അപകടങ്ങളിലായി 49 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.