തന്നെ ഗുണദോഷിക്കാറുള്ള നേതാവ്; സുമിത്രാ മഹാജനെ പുകഴ്‌ത്തി മോദി
text_fieldsഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ലോക്‌സഭാ സ്‌പീക്കര്‍ സുമിത്രാ മഹാജെന പുകഴ്‌ത്തി പ്രധാനമന്ത്രി ന രേന്ദ്രമോദി. ജോലിയോടുള്ള അവരുടെ ആത്മാര്‍ഥതയെ പുകഴ്ത്തിയ മോദി പാർട്ടിക്കുള്ളിൽ തന്നെ ഗുണദോഷിക്കാറുള്ള ഒര േയൊരു നേതാവാണ് സുമിത്രാ മഹാജനെന്നും വിശേഷിപ്പിച്ചു.
ലോക്‌സഭാ സ്‌പീക്കറെന്ന നിലയില്‍ സുമിത്രാ മഹാജന് തെൻറ ജോലികള്‍ വൈദഗ്‌ധ്യത്തോടെയും ചിട്ടയോടെയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ജനമനസുകളില്‍ അവര്‍ക്ക് ശാശ്വതമായ സ്ഥാനമുളളതെന്നും മോദി പറഞ്ഞു. ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുമിത്രാ മഹാജനും മോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു.
"എല്ലാവര്‍ക്കും എന്നെ പ്രധാനമന്ത്രിയെന്ന നിലയിൽ അറിയാം. എന്നാല്‍, വളരെക്കുറച്ചു പേര്‍ക്ക് മാത്രമേ അറിയൂ പാര്‍ട്ടിയില്‍ എന്നെ ശാസിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത് 'തായി' മാത്രമാണെന്ന്."- മോദി പറഞ്ഞു. സുമിത്രാ മഹാജനെ ജനങ്ങള്‍ സ്‌നേഹത്തോടെ അഭിസംബോധന ചെയ്യുന്ന പേരാണ് 'തായി' എന്നത്.
‘തായി’യും താനും ഒരുമിച്ചാണ് ബി.ജെ.പിയിൽ പ്രവർത്തിച്ചത്. ഇൻഡോറിെൻറ ജനങ്ങൾക്കും വികസനത്തിനും വേണ്ടിയുള്ള അവരുടെ ഒരാഗ്രഹവും നടക്കാതെ പോകില്ലെന്നും മോദി പറഞ്ഞു.
ഇൻഡോറിലെ സിറ്റിങ് എം.പിയായ സുമിത്രാ മഹാജന് ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. ശങ്കർ ലാൽവാനിയാണ് ബി.ജെ.പി സ്ഥാനാർഥി. 75 വയസ് കഴിഞ്ഞവർക്ക് സീറ്റ് നൽകേണ്ടെന്ന പാർട്ടി തീരുമാനത്തെ തുടർന്നാണ് 76 കാരിയായ മഹാജന് സ്ഥാനാർഥിത്വം നിഷേധിച്ചത്.
തുടർച്ചയായി എട്ടു തവണ എം.പിയായ ആദ്യ വനിതയാണ് സുമിത്രാ മഹാജൻ. 2014ൽ നാലര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അവർ ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.