മോദി സർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചു –എൻ.റാം
text_fieldsന്യൂഡൽഹി: വിവാദമായ റഫാൽ പോർവിമാന ഇടപാട് കേസിൽ മോദിസർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന തെളിവാണ് പുറത്തുവന്നതെന്ന് ‘ദി ഹിന്ദു’ ഗ്രൂപ്പ് ചെയർമാ നും പ്രമുഖ പത്രപ്രവർത്തകനുമായ എൻ.റാം.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് ഫ്രാൻസുമായി സമാന്തരചർച്ച നടത്തിയെന്ന റാമിെൻറ പ്രത്യേക റിപ്പോർട്ട് വെള്ളിയാഴ ്ചയാണ് ദി ഹിന്ദു പ്രസിദ്ധീകരിച്ചത്.
ഇത് വൻ കോളിളക്കമുണ്ടാക്കിയതിെൻറ പശ്ചാ ത്തലത്തിൽ ഒാൺലൈൻ പോർട്ടലായ ‘ദി ക്വിൻറ്’ എൻ.റാമുമായി നടത്തിയ അഭിമുഖത്തിൽനിന് ന്.
? പ്രതിരോധമന്ത്രാലയത്തിെൻറ എതിർപ്പ് വകവെക്കാതെ എങ്ങ നെയാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് റഫാൽ ഇടപാടിൽ സമാന്തര ചർച്ച നടത്തിയെന്നാണ് താങ്കളുടെ റിപ്പോർട്ടിലുള്ളത്. ഇത് നിയമവിരുദ്ധമാണെന്നല്ലേ സൂചിപ്പിക്കുന്നത്
-ഇത് അധർമവും അനുചിതവുമാണ്. സമാന്തരചർച്ചയോ കൂടിയാലോചനയോ അല്ല. നിങ്ങളെ അറിയിക്കാതെ പിന്നിൽനിന്ന് ചെയ്തതാണ്. ഇന്ത്യയെ പ്രതിനിധാനംചെയ്ത ഏഴംഗ സമിതിയിലെ മൂന്നുപേർ അടിസ്ഥാനവിലയിലും മറ്റു നിർണായക വിഷയങ്ങളിലും എതിർപ്പ് അറിയിച്ചിരുന്നു. പ്രതിരോധമന്ത്രാലയവും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.
? പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പുണ്ടെന്ന കാര്യം മോദിസർക്കാർ സുപ്രീംകോടതിയിൽ ഉൾപ്പെടെ മറച്ചുവെക്കുകയായിരുന്നുവോ
-സർക്കാർ സുപ്രീംേകാടതിയിൽ നൽകേണ്ട വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്നു മാത്രമല്ല കോടതിയെ തെറ്റിദ്ധരിപ്പിക്കുകയുംചെയ്തു. കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഒാഫിസ് ഇടപെട്ടുവെന്ന വിവരങ്ങളും മറച്ചുവെച്ചു. പ്രതിരോധമന്ത്രാലയം എതിർപ്പ് പ്രകടിപ്പിച്ചുവെന്ന ഗുരുതര കാര്യവും കോടതിയെ അറിയിച്ചില്ല. ഇത് കോടതിയലക്ഷ്യത്തിന് തുല്യമാണ്. സർക്കാർ നൽകിയ രേഖകൾപ്രകാരമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
? റഫാലിൽ സർക്കാർ നടപടി ദേശസുരക്ഷയെ ബാധിച്ചിട്ടുണ്ടോ
-വ്യോമസേന ആവശ്യപ്പെട്ടത് 126 പോർ വിമാനങ്ങളായിരുന്നു. എന്നാൽ അവർക്ക് ലഭിക്കുന്നത് 36 എണ്ണം മാത്രമാണ്. ഇത് കാര്യങ്ങൾ കൂടുതൽ മോശമാക്കുകയാണ്. എപ്പോഴാണ് 126 പോർ വിമാനങ്ങൾ ലഭിക്കുക എന്നുവ്യക്തമല്ല. വ്യോമസേനയുടെ ആവശ്യം സർക്കാർ നിരാകരിച്ചുവെന്നാണ് ഞാൻ പറയുക.
? രാജീവ് ഗാന്ധി സർക്കാറിെൻറ കാലത്ത് നിങ്ങളാണ് ബോഫോഴ്സ് ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവന്നത്. ഇപ്പോൾ റഫാലും. ഇത് മോദിസർക്കാറിെൻറ ബോഫോഴ്സാകുമോ. ഇൗ വെളിപ്പെടുത്തലിെൻറ രാഷ്ട്രീയപ്രാധാന്യമെന്താണ്
-രണ്ടും താരതമ്യപ്പെടുത്താനാവില്ല. നടപടിക്രമങ്ങൾ മറികടന്ന് തീരുമാനമെടുക്കുന്നതിലും വസ്തുതകൾ മൂടിവെക്കുന്നതിലും റഫാൽ-ബോഫോഴ്സ് ഇടപാടുകൾക്ക് സാമ്യമുണ്ട്. എന്നാൽ, വ്യത്യാസവുമുണ്ട്. രാഹുൽ ഗാന്ധിയുടെ വാർത്തസമ്മേളനവും പാർലെമൻറിൽ വിഷയം ചർച്ചയായതും രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇനി എങ്ങനെ പോകുമെന്ന് കാണാൻ കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.