ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ഇന്ത്യൻ സർക്കാർ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ രൂക്ഷമായി വിമർശിച്ച് യു.എസ്. ‘ഹ്യൂമൻ റൈറ്റ്‌സ് പ്രാക്ടീസസ് ഇന്‍ ഇന്ത്യ 2016’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മധ്യപ്രദേശ് ഏറ്റുമുട്ടലിലെ എട്ടു സിമി പ്രവര്‍ത്തകരുടെ കൊല, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദിനെതിരായ പൊലീസ് കേസ്, വ്യാപം അഴിമതിയെ തുടർന്നുള്ള ദൂരൂഹ മരണങ്ങൾ തുടങ്ങിയ വിഷയങ്ങളും റിപ്പോർട്ടിൽ പറയുന്നു.
സിമി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത് ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമായ ആക്രമണമാണ്. ഭോപ്പാല്‍ ജയിലില്‍ നിന്നു രക്ഷപെട്ട എട്ടു സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരേ സ്ഥലത്തു വെച്ച് തന്നെ ഏറ്റുമുട്ടി കൊലപ്പെടുത്തിയെന്ന പൊലീസ് റിപ്പോര്‍ട്ടിനെയും ഇത് അംഗീകരിച്ച സര്‍ക്കാര്‍ നടപടിയെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
മധ്യപ്രദേശിലെ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങള്‍ സര്‍ക്കാരിന്റെ അഴിമതിയും സുതാര്യതയില്ലായ്മയും തുറന്നുകാട്ടുന്നതാണെന്നും പരിശീലനം ലഭിച്ച പൊലീസുകരുടെ കുറവും അമിത ജോലിഭാരവും പരിമിത സൗകര്യങ്ങൾക്കിടയിലെ കോടതിയുടെ നടത്തിപ്പും അപൂർവമായി മാത്രം കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നു.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, പീഡനം, ബലാത്സംഗം, അഴിമതി, ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിലെ അലംഭാവവും നിയമനടപടികളുടെ സങ്കീർണതകളിൽ ഉൾപ്പെട്ട് നിരപരാധികള്‍ വിചാരണക്കാലയളവ് എന്ന പേരില്‍ ദീര്‍ഘകാലം ജയിലില്‍വാസം അനുഷ്ഠിക്കേണ്ടിവരുന്നതിനെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
ടീസ്റ്റ സെറ്റില്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനും എതിരായ പൊലീസ് നടപടികളെക്കുറിച്ചും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങിെൻറ ‘ലോയേഴ്‌സ് കലക്ടീവ്’ ഉള്‍പ്പെടെ 25 എന്‍.ജി.ഒകളെ വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും വിലക്കിയ നടപടിയെയും റിപ്പോര്‍ട്ടിൽ വിമര്‍ശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.