![Pearl V Puri Pearl V Puri](https://www.madhyamam.com/h-upload/2021/06/05/1037159-naagin-3-actor-pearl-v-puri-arrested-in-an-alleged-rape-case.webp)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ടെലിവിഷൻ താരം അറസ്റ്റിൽ
text_fieldsമുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ടെലിവിഷൻ താരം പേൾ വി. പുരി അറസ്റ്റിൽ. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് പേൾ. പോക്സോ പ്രകാരമാണ് നടന്‍റെ അറസ്റ്റ്.
ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും അപമാനിച്ചുവെന്നുമാണ് പരാതി.
നടനെതിരെയും മറ്റു അഞ്ചുപേർക്കുമെതിരെയുമാണ് മാൽവാനി പൊലീസ് കേസെടുത്തിരുന്നത്. പ്രതികൾ ആദ്യം കാറിൽവെച്ച് ബലാത്സംഗം ചെയ്തതായും പിന്നീടും നിരവധി തവണ ബലാത്സംഗം ചെയ്തതായും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പെൺകുട്ടിയും കുടുംബവും പരാതി നൽകിയതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് ഇയാൾ അറസ്റ്റിലാകുന്നത്.
നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ് പേൾ. നാഗിൻ 3, ബ്രഹ്മരക്ഷസ് 2, ദിൽ കി നസർ സേ ഖൂബ്സുരത്ത് തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.