Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഭാ ജയിൽ ആക്രമണം:...

നാഭാ ജയിൽ ആക്രമണം: ഒരാൾ പിടിയിൽ

text_fields
bookmark_border
നാഭാ ജയിൽ ആക്രമണം: ഒരാൾ പിടിയിൽ
cancel

ലക്​​നൊ: നാഭാ ജയില്‍ ആക്രമിച്ച്​ സായുധ സംഘം അഞ്ചുപേരെ മോചിപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്​.  പര്‍വീന്ദര്‍ എന്നയാളെ  ഉത്തര്‍പ്രദേശില്‍ നിന്ന്​ പിടികൂടിയെന്നും ഇയാളുടെ കാറില്‍ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തതായും പൊലീസ്​ പറഞ്ഞു. താജയില്‍ ആക്രമണത്തിന്​ ഉപയോഗിച്ച വാഹനത്തില്‍ പോകവേയാണ് പര്‍വീന്ദര്‍ സിങ് പിടിയിലായതെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി ജവീദ് അഹ്മദ് പറഞ്ഞു. വാഹനപരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്.

അക്രമണത്തില്‍ പങ്കുണ്ടെന്ന് പര്‍വീന്ദർ സമ്മതിച്ചതായി ഉത്തര്‍പ്രദേശ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് യു.പിയിലും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ഞായറാഴ്​ച രാവിലെ ഒമ്പതു മണിയോടെയാണ്​ സംഭവം. പൊലീസ് യൂണിഫോമിലെത്തിയ സംഘം തുരുതുരെ വെടിയുതിർത്ത്​ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷമാണ് ജയിലിൽ തകർത്ത്​ ഇയാളെ മോചിപ്പിച്ചത്​.

പൊലീസിന് നേരെ ഇവര്‍ 100 റൗണ്ടോളം വെടിയുതിര്‍ത്ത്​ പ്രതിരോധിച്ച്​ പുറത്തുകടന്നുവെന്നണ്​ വിവരം. ഖാലിസ്താന്‍ നേതാവിനൊപ്പം രക്ഷപ്പെട്ടത് അധോലോക സംഘത്തിലെ നാലുപേരാണ്​. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് മോചിക്കപ്പെട്ടത്​.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nabha jail
News Summary - nabha jail
Next Story