Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടി. ആർ. സെലിയാങ്​...

ടി. ആർ. സെലിയാങ്​ നാഗാലാൻറ്​ മുഖ്യമന്ത്രി 

text_fields
bookmark_border
ടി. ആർ. സെലിയാങ്​ നാഗാലാൻറ്​ മുഖ്യമന്ത്രി 
cancel

കൊഹിമ: നാഗാലാൻറ്​ മുഖ്യമന്ത്രിയായി മുൻ മുഖ്യമന്ത്രി ടി.ആർ സെലിയാങ്ങി​െന ഗവർണർ തെരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രിയായിരുന്ന ഷുർ​േഹാസ്​ലീ ലീസീറ്റ്​സു വിശ്വാസവോ​െട്ടടുപ്പിന്​ ഹാജരാകാത്തതിനെ തുടർന്നാണ്​ ​െസലിയാങ്ങിനെ തെരഞ്ഞെടുത്തത്​.  വൈകീട്ട്​ മൂന്നിന്​ സത്യപ്രതിജ്​ഞ നടക്കും. 

ജൂലൈ 21ന്​ ഭൂരിഎപക്ഷം തെളിയിക്ക​ണമെന്ന്​ ഗവർണർ സെലിയാങ്ങിനോട്​ ആവശ്യപ്പെട്ടു. നേരത്തെ,  ലീസീറ്റ്​സുവിന്​ പിന്തുണ തെളിയിക്കാനായി പ്രത്യേക യോഗം വിളിക്കണമെന്ന്​ സ്​പീക്കർക്ക്​ ഗവർണർ പി.ബി ആചാര്യ നൽകിയ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം​ ഇന്ന്​ സഭ ചേർന്നെങ്കിലും ലീസീറ്റ്​സു ഹാജരാകാത്തതിനാൽ സെലിയാങ്ങിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. 

നാഗാലാൻറിലെ മുൻ മുഖ്യമന്ത്രിയായിരുന്ന സെലിയാങ്​ ഗവർണർക്ക്​ നൽകിയ കത്താണ്​ വിശ്വാസ വോട്ടിലേക്ക്​ നയിച്ചത്​. സാമാജികർ തനിക്കൊപ്പമാണെന്നും ഷുർ​േഹാസ്​ലീ ലീസീറ്റ്​സു രാജിവെച്ച്​ താൻ മുഖ്യമന്ത്രിയാകണമെന്നാണ്​ അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 33 ശതമാനം വനിതാസംവരണം നടപ്പാക്കാനുള്ള തീരുമാനം ഗോത്ര വർഗങ്ങൾക്കിടയിൽ പ്രതിഷേധങ്ങൾക്കിടയാക്കിയതിനെ തുടർന്ന്​ കഴിഞ്ഞ ഫെബ്രുവരിയിൽ സെലിയാങ്ങിന്​​ മുഖ്യമന്ത്രി രാജിവെക്കേണ്ടി വന്നിരുന്നു.

നേ​രത്തെ, വിമതരാണെന്ന്​ കണ്ടെത്തി ആറു മന്ത്രിമാരിൽ നാലു പേരെയും 12 നിയമസാമാജികരെയും മുഖ്യമന്ത്രി ലീസീറ്റ്​സു ജൂലൈ ഒമ്പതിന്​ സസ്​​െപൻറ്​ ചെയ്​തിരുന്നു. 

സെലിയാങ്ങി​​​​െൻറ അവകാശവാദതെത തുടർനന്​ വിശ്വാസം തെളിയിക്കാൻ ഗവർണർ ലീസീറ്റ്​സുവിനോട്​ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ലീസീറ്റ്​സുവി​​​​െൻറ ഹരജി തള്ളിയ കോടതി ഗവർണർക്ക്​ തീരുമാനമെടുക്കാമെന്ന്​ വിധിച്ചു. അതോടെ വിശ്വാസ വോട്ട്​ നടത്താൻ ഗവർണർ സ്​പീക്കറോട്​ ആവശ്യപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nagalandchief ministerShurhozelie Liezietsumalayalam newsFloor Test
News Summary - Nagaland Chief Minister Doesn't come up Floor Test - india news
Next Story