നാഗാലാന്‍റ് മുഖ്യമന്ത്രി സെലിയാങ് വിശ്വാസവോട്ട് നേടി
text_fieldsകൊഹിമ: നാഗാലാൻറ് മുഖ്യമന്ത്രിയായി മുൻ മുഖ്യമന്ത്രി ടി.ആർ സെലിയാങ് വിശ്വാസവോട്ട് നേടി. 59 എം.എൽ.എമാരിൽ 47 പേർ സെലിയാങ്ങിനെ പിന്തുണച്ച് വോട്ട് ചെയ്തു. വ്യാഴാഴ്ചയാണ് സെലിയാങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
സമാജികർ തനിക്കൊപ്പമാണെന്ന സെലിയാങ്ങിന്‍റെ കത്തിനെ തുടർന്നാണ് നിലവിലെ മുഖ്യമന്ത്രി ഷുർേഹാസ്ലീ ലീസീറ്റ്സുവിനോട് വിശ്വാസ വോട്ട് തേടാൻ നാഗാലാൻറ് ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ, ഷുർേഹാസ്ലീ ലീസീറ്റ്സു വിശ്വാസ വോെട്ടടുപ്പിന് ഹാജരാകാത്തതിനെ തുടർന്നാണ് സെലിയാങ്ങിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുള്ള തീരുമാനം ഗോത്ര വർഗങ്ങൾക്കിടയിൽ പ്രതിഷേധങ്ങൾക്കിടയാക്കിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സെലിയാങ്ങിന് മുഖ്യമന്ത്രി രാജിവെക്കേണ്ടി വന്നിരുന്നു. നേരത്തെ, വിമതരാണെന്ന് കണ്ടെത്തി ആറു മന്ത്രിമാരിൽ നാലു പേരെയും 12 നിയമസഭാ സാമാജികരെയും മുഖ്യമന്ത്രി ലീസീറ്റ്സു ജൂലൈ ഒമ്പതിന് സസ്െപൻറ് ചെയ്തിരുന്നു.
സെലിയാങ്ങിന്‍റെ അവകാശവാദതെത തുടർന്ന് വിശ്വാസം തെളിയിക്കാൻ ഗവർണർ ലീസീറ്റ്സുവിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ലീസീറ്റ്സുവിന്റെ ഹരജി തള്ളിയ കോടതി ഗവർണർക്ക് തീരുമാനമെടുക്കാമെന്ന് വിധിച്ചു. അതോടെ വിശ്വാസ വോട്ട് നടത്താൻ ഗവർണർ സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.