ഫലപ്രഖ്യാപനത്തിലെ തെറ്റ് തിരുത്തിയപ്പോൾ നാഗാലാൻഡിൽ ബി.ജെ.പിക്ക് നേട്ടം
text_fieldsകൊഹിമ: തെരഞ്ഞെടുപ്പ് കമീഷന് സംഭവിച്ച തെറ്റ് തിരുത്തിയപ്പോൾ നാഗാലാൻഡിൽ ബി.ജെ.പി സഖ്യം നില കൂടുതൽ ഭദ്രമാക്കി. സഖ്യകക്ഷിയായ നാഷനലിസ്റ്റ് െഡമോക്രാറ്റിക് േപ്രാഗ്രസിവ് പാർട്ടി (എൻ.ഡി.പി.പി) യുടെ ‘തോറ്റ’ സ്ഥാനാർഥി വിജയിച്ചതോടെയാണ് ബി.ജെ.പി അധികാരത്തിലേക്കുള്ള നീക്കം കൂടുതൽ ശക്തമാക്കിയത്. ടെന്നിങ് നിയമസഭ മണ്ഡലത്തിൽ നേരേത്ത വിജയിച്ചതായി പ്രഖ്യാപിച്ച നാഗാ പീപ്ൾസ് ഫ്രണ്ട് (എൻ.പി.എഫ്) സ്ഥാനാർഥി എൻ.ആർ. സെലിയാങ്ങിന് പകരം എൻ.ഡി.പി.പി സ്ഥാനാർഥി നമ്രി എൻചാങ് വിജയിച്ചതോടെയാണ് ഒരു സീറ്റുപോലും നിർണായകമായ നാഗാലാൻഡിൽ കാറ്റ് മാറിവീശിയത്.
ടെന്നിങ് നിയമസഭ മണ്ഡലത്തിലെ റിേട്ടണിങ് ഒാഫിസർക്ക് സംഭവിച്ച പിഴവാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖാപിച്ചയുടൻ എൻ.ആർ. സെലിയാങ് വിജയിച്ചതായി പ്രഖ്യാപിച്ചതോടെ എൻ.പി.എഫ്-എൻ.പി.പി (നാഷനൽ പീപ്ൾസ് പാർട്ടി) സഖ്യത്തിനും എതിരാളികളായ ബി.ജെ.പി-എൻ.ഡി.പി.പി സഖ്യത്തിനും 29 സീറ്റ് വീതമായിരുന്നു.
ഒാരോ സീറ്റ് വീതം നേടിയ ജനതാദൾ-യുവിെൻറയും സ്വതന്ത്രെൻറയും പിന്തുണയോടെ 31 സീറ്റുമായി ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിക്കുന്നതിനിടെയാണ് ഫലംമാറ്റത്തിലൂടെ ഒരു സീറ്റ് കൂടി ലഭിച്ചത്. ഇതോടെ കക്ഷിനില 32-28 ആയി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.