Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോളിനും ഡീസലിനും...

പെട്രോളിനും ഡീസലിനും കോവിഡ്​ സെസ്​ ചുമത്തി നാഗലാൻറ്​

text_fields
bookmark_border
പെട്രോളിനും ഡീസലിനും കോവിഡ്​ സെസ്​ ചുമത്തി നാഗലാൻറ്​
cancel

കൊഹിമ: കോവിഡ്​ വ്യാപനം മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്​ടം പരിഹരിക്കാന്‍ പെട്രോളിനും ഡീസലിനും കോവ ിഡ്​ സെസ്​ ചുമത്തി നാഗാലാന്‍ഡ്. ഡീസലിന് അഞ്ച് രൂപയും പെട്രോള്‍, മോട്ടോര്‍ സ്പിരിറ്റ് എന്നിവക്ക്​ ആറ് രൂപ വീതവ ുമാണ് സെസ് ഇനത്തില്‍ വര്‍ധിപ്പിച്ചത്. ഏപ്രില്‍ 28 അര്‍ദ്ധരാത്രി മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും.

നേരത്തെ അസം സര്‍ക്കാര്‍ അധിക നികുതിയായി ഡീസലിന് ലിറ്ററിന് അഞ്ച്​ രൂപയും പെട്രോളിന് ലിറ്ററിന് ആറ്​ രൂപയും വർധിപ്പിച്ചിരുന്നു. വരുമാനം കുറയുന്നതിനെ നേരിടാന്‍ മേഘാലയ പെട്രോൾ ഉത്​പന്നങ്ങൾക്ക്​ രണ്ട് ശതമാനം വിൽപന നികുതി സര്‍ചാര്‍ജും പ്രഖ്യാപിച്ചിരുന്നു.

കോവിഡ് വ്യാപനം തടയുന്നതിനായി മാർച്ച്​ അവസാന വാരം പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്​ഡൗണിനെ തുടർന്ന്​ സംസ്ഥാനങ്ങൾക്ക്​ വൻ സാമ്പത്തിക പ്രതിസന്ധിയാണ്​ ഉണ്ടായിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselnagalandindia newsCovid 19
News Summary - Nagaland levies COVID-19 cess for Diesel and Petrol - India news
Next Story