30 സൈനികർക്കെതിരെ നാഗലൻഡ് പൊലീസിന്റെ കുറ്റപത്രം
text_fieldsദിമാപുർ: നാഗാലൻഡിലെ മോൺ ജില്ലയിലെ സൈനിക നീക്കത്തിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ 21ാം പാര സ്പെഷൽ സൈനിക വിഭാഗത്തിലെ മേജർ ഉൾപ്പെടെ 30 സൈനികർക്കെതിരെ നാഗാലൻഡ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2021 ഡിസംബർ നാലിന് മൊൻ ജില്ലയിലെ ഓട്ടിങ്-തിരു മേഖലയിലെ പ്രത്യേക സൈനിക നീക്കത്തിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിലാണ് കൊലപാതകത്തിനും കുറ്റകരമായ നരഹത്യക്കും കേസെടുത്ത് അന്വേഷണം നടത്തിയത്.
മാർഗനിർദേശങ്ങളും നിയമങ്ങളും പാലിക്കാതെയാണ് പ്രത്യേക സൈനിക സംഘം പ്രവർത്തിച്ചതെന്നും യോജിപ്പില്ലാതെ അവർ നടത്തിയ നീക്കത്തിലൂടെയാണ് ആറുപേർ സംഭവസ്ഥലത്ത് കൊല്ലപ്പെടുകയും രണ്ടു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2021 ഡിസംബർ നാലിന് തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് കൽക്കരി ഖനിയിലെ തൊഴിലാളികൾ വീടുകളിലേക്ക് പിക്അപ് ട്രക്കിൽ മടങ്ങുന്നതിനിടെയാണ് സുരക്ഷസേനയുടെ വെടിവെപ്പുണ്ടായത്. സംഭവത്തിനുപിന്നാലെ രോഷാകുലരായ നാട്ടുകാർ സൈന്യത്തെ വളഞ്ഞ് മൂന്ന് വാഹനങ്ങൾ തീയിട്ടു. തുടർന്ന് സൈന്യം നടത്തിയ വെടിവെപ്പിലാണ് മറ്റു ഗ്രാമീണർകൂടി കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.