മുൻ സി.ബി.െഎ ഡയറക്ടർ അലോക് വർമ സർവിസിൽനിന്ന് പടിയിറങ്ങി
text_fieldsന്യൂഡൽഹി: പദവിയിൽ തിരിച്ചെത്തി 24 മണിക്കൂറിനകം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലെ ഉന്ന താധികാര സമിതി പുറത്താക്കിയതിനെ തുടർന്ന് മുൻ സി.ബി.െഎ ഡയറക്ടർ അലോക് വർമ സർ വിസിൽനിന്ന് രാജിവെച്ചു. ഫയർ സർവിസസ് ആൻഡ് ഹോംഗാർഡ് ഡയറക്ടർ ജനറലായി മാറ്റ ി നിയമിച്ചെങ്കിലും സ്ഥാനമേറ്റെടുക്കാൻ തയാറാകാതെയാണ് 61കാരനായ വർമയുടെ രാജി. കൂ ട്ടായ ആത്മപരിശോധനയുടെ അവസരമാണിതെന്ന് രാജിക്കത്തിൽ വ്യക്തമാക്കിയ വർമ തന ്നെ പുറത്താക്കിയത് സ്വാഭാവിക നീതി അട്ടിമറിച്ചും നടപടിക്രമങ്ങൾ കീഴ്മേൽ മറിച്ചു മാണെന്നും കത്തിൽ വിശദീകരിച്ചു.
സി.ബി.െഎ അന്വേഷണം നേരിടുന്ന വ്യക്തിയുടെ ആരോപണ ങ്ങളാണ് തനിക്കെതിരായ ചീഫ് വിജിലൻസ് കമീഷണറുടെ (സി.വി.സി) റിപ്പോർട്ടിന് ആധാരമെന്ന വസ്തുത ഉന്നത നിയമനാധികാര സമിതി പരിഗണിച്ചിട്ടില്ല. അവധിയിലുള്ള സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ പരോക്ഷമായി പരാമർശിച്ചാണ് വർമ ഇങ്ങനെ പറഞ്ഞത്. തെൻറ ഭാഗം വിശദീകരിക്കാനുള്ള അവസരം തന്നില്ല. പരാതിക്കാരെൻറ (അസ്താന) പ്രസ്താവന സി.വി.സി വെറുതെ കൈമാറുകയാണ് ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റിട്ട. ജസ്റ്റിസ് എ.കെ. പട്നായിക്കിന് മുന്നിൽ പരാതിക്കാരൻ ഹാജരായിട്ടില്ലെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകൾ തേൻറതല്ലെന്ന് ജസ്റ്റിസ് പട്നായിക് വ്യക്തമാക്കിയിട്ടുണ്ടെന്നും വർമ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ വർമക്കെതിരെ രാകേഷ് അസ്താന കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ പരാതിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിലേക്ക് നയിച്ചത്.
‘‘2017 ജൂലൈ 31ന് എെൻറ സർവിസ് കാലാവധി അവസാനിച്ചതാണ്. ശേഷം 2019 ജനുവരി 31 വരെ രണ്ടുവർഷ കാലാവധിയുള്ള സി.ബി.െഎ ഡയറക്ടർ പദവിയിൽ തുടരുകയായിരുന്നു. ഇപ്പോൾ ഡയറക്ടറല്ല, സർവിസ് പ്രായം കഴിഞ്ഞതിനാൽ ഫയർ സർവിസസ് മേധാവിയാകാനും ഞാനില്ല’’ -േപഴ്സനൽ മന്ത്രാലയത്തിലെ സെക്രട്ടറിക്ക് എഴുതിയ രാജിക്കത്തിൽ വർമ വ്യക്തമാക്കി.
–അലോക് വർമ
1979 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനായ വർമയെ പ്രധാനമന്ത്രി നേരന്ദ്ര മോദി, ചീഫ് ജസ്റ്റിസിെൻറ പ്രതിനിധി ജസ്റ്റിസ് എ.കെ. സിക്രി, പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങിയ സമിതിയാണ് വ്യാഴാഴ്ച രണ്ടര മണിക്കൂർ യോഗം ചേർന്ന് സി.ബി.െഎ ഡയറക്ടർ പദവിയിൽനിന്ന് പുറത്താക്കിയത്. ഖാർഗെയുടെ വിയോജിപ്പോടെയാണ് തീരുമാനം. സി.വി.സി റിപ്പോർട്ടിലെ ആരോപണങ്ങൾ മുഖവിലക്കെടുത്തായിരുന്നു നടപടി. പ്രധാനമന്ത്രി മോദിയെ വേട്ടയാടുന്ന റഫാൽ പോർവിമാന അഴിമതി ആരോപണത്തിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്ന ആശങ്കയാണ് തിരക്കിട്ട് വർമയുടെ പുറത്താക്കലിന് കാരണമായതെന്ന ആരോപണം ശക്തമാണ്.
സ്ഥലംമാറ്റങ്ങൾ പുനഃസ്ഥാപിച്ചു
സി.ബി.െഎ ഡയറക്ടർ അലോക് വർമ പുറത്താക്കപ്പെട്ടശേഷം ചുമതലയേറ്റ ഇടക്കാല ഡയറക്ടർ എം. നാഗേശ്വര റാവു, വർമ റദ്ദാക്കിയ എല്ലാ സ്ഥലംമാറ്റ ഉത്തരവുകളും മുൻകാല പ്രാബല്യത്തോടെ പുനഃസ്ഥാപിച്ചു. ഒക്ടോബർ 23ന് വർമയെ സർക്കാർ നിർബന്ധിത അവധിയിൽ അയച്ചതിനു പിന്നാലെ സ്ഥാനമേറ്റെടുത്തപ്പോഴാണ് എം. നാഗേശ്വര റാവു സ്ഥലംമാറ്റ ഉത്തരവിറക്കിയത്.
എന്നാൽ, 77 ദിവസത്തിനുശേഷം സുപ്രീംകോടതി ഉത്തരവനുസരിച്ച് അലോക് വർമ പദവിയിൽ തിരിച്ചെത്തിയ ഉടൻ റാവു നടത്തിയ എല്ലാ സ്ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കി പഴയ നില പുനഃസ്ഥാപിച്ചു. ഇതിലാണ് റാവു വീണ്ടും കൈവെച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് റാവു വീണ്ടും സി.ബി.െഎ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.