ചന്ദ്രബാബു നായിഡുവിന് ഗോ ബാക് വിളി; വാഹനത്തിന് നേരെ ചെരിപ്പേറ്
text_fieldsഅമരാവതി: തെലുങ്ക് ദേശം പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിെൻ റ അമരാവതി യാത്രക്ക് നേരെ കർഷകരുടെ പ്രതിഷേധം. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള അമരാവതിയില െ വികസനപ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ ചന്ദ്രബാബു നായിഡുവിനും സംഘത്തിനും നേരെ കർഷകർ ഗോ ബാക് വിളികളുമായി തടിച്ചുകൂടി.
വെങ്കട്ടയപാലം ഗ്രാമത്തിലെത്തിൽ നിന്നാണ് മുൻ മുഖ്യമന്ത്രിക്കെതിരെ വൻ പ്രതിഷേധമുയർന്നത്. ബാനറും പ്ലക്കാർഡുകളും ഗോ ബാക് മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ റാലി തടയാൻ ശ്രമിക്കുകയും കർഷകർ നായിഡു സഞ്ചരിച്ച വാഹനത്തിനു നേരെ ചെരുപ്പുകൾ എറിയുകയും ചെയ്തു.
മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും വൻ അഴിമതി നടക്കുന്നുണ്ടെന്നും ടി.ഡി.പി ആരോപിച്ചിരുന്നു. ഇവ വിലയിരുത്തുന്നതിനാണ് ചന്ദ്രബാബു നായിഡുവിെൻറ നേതൃത്വത്തിൽ അമാരവതി വരെ റാലി നടത്തിയത്.
അമരാവതിയിലെ വികസനപ്രവർത്തനങ്ങളുടെ പേരിൽ തങ്ങൾക്ക് ഭൂമി നഷ്ടപ്പെട്ടെന്ന് കർഷകർ ആരോപിച്ചിരുന്നു. നായിഡു സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് കുറഞ്ഞ തുകയാണ് നഷ്ടപരിഹാരമായി നൽകിയതെന്നും കർഷകർക്ക് ആക്ഷേപമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.