ഇന്ത്യൻ സാഹസിക യാത്രികൻ നൈൻ സിങ് റാവത്തിനെ അനുസ്മരിച്ച് ഗൂഗ്ൾ ഡൂഡ്ൽ
text_fieldsന്യൂഡൽഹി: ആദ്യകാല ഇന്ത്യൻ പര്യവേക്ഷകനും ഹിമാലയൻ സാഹസികയാത്രികനുമായ നൈൻ സിങ് റാവത്തിനെ അനുസ്മരിച്ച് ഗൂഗ്ൾ ഡൂഡ്ൽ. അദ്ദേഹത്തിെൻറ 187ാം ജന്മദിനമായിരുന്നു ഇന്നലെ. ഹിമാലയൻ പ്രദേശമായ തിബത്തിെന കുറിച്ച് ആദ്യമായി സർവേ നടത്തിയെന്ന ബഹുമതി 1830-82 കാലത്ത് ജീവിച്ച റാവത്തിനാണ്. ബ്രിട്ടീഷുകാർക്കുവേണ്ടിയായിരുന്നു ഇൗ ദൗത്യം.
മനോഹരമായ ഹിമാലയൻ ചക്രവാളത്തിെൻറ പശ്ചാത്തലത്തിലുള്ള മലയും താഴ്വരയും തടാകവും നോക്കി, സർവേ നടത്താനുപയോഗിക്കുന്ന ഉപകരണങ്ങളുമായി നിൽക്കുന്ന റാവത്തിെൻറ പ്രതീകാത്മക ചിത്രമാണ് ഗൂഗ്ൾ അദ്ദേഹത്തെ ആദരിക്കാൻ െതരഞ്ഞെടുത്തത്. ഹിമാലയൻ മേഖലയുടെ ഭൂപ്രകൃതിയിൽ ആകൃഷ്ടരായി അവിടെ ചെന്ന അക്കാലത്തെ യൂേറാപ്യൻ പര്യേവക്ഷകർക്ക് റാവത്തിെൻറ സേവനം അമൂല്യമായിരുന്നു.
1876ൽ ഇദ്ദേഹത്തിന് ബ്രിട്ടനിലെ റോയൽ ജ്യോഗ്രഫിക്കൽ സൊസൈറ്റിയുടെ സ്വർണ മെഡൽ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.